ആലപ്പുഴ:  പുന്നയൂർ പഞ്ചായത്തിൽ പട്ടികജാതി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണം ചെയ്തു. 2019-20 സാമ്പത്തിക വർഷത്തിലെ എസ് സി ഫണ്ടിൽ നിന്ന് 2,80,000 രൂപ ഉപയോഗിച്ച് 70 കുടുംബങ്ങൾക്കാണ് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തത്. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ കുന്നമ്പത്ത് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഐ. പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ നബീസകുട്ടി വലിയകത്ത്, ഷഹർബാൻ, ശിവാനന്ദൻ, സുഹറ ബക്കർ, അഷ്റഫ് മുത്തേടത്ത്, ഉമ്മർ അറക്കൽ, മുനാഷ്, കരീം എന്നിവർ പങ്കെടുത്തു.