സംസ്ഥാനത്ത് രണ്ടാം വിളവെടുപ്പുമായി ബന്ധപ്പെട്ട നെല്ല് സംഭരണ നടപടികൾ ഊര്ജിാതപ്പെടുത്താൻ സപ്ലൈകോ ആസ്ഥാനത്ത് മില്ല് ഉടമകളുമായി നടന്ന ചര്ച്ചനയിൽ തീരുമാനമായതായി സി.എം. ഡി. എ.പി.എം.മുഹമ്മദ് ഹനീഷ് അറിയിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി നിർദ്ദേഭശിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സംഭരണം നടക്കുക. കർഷകരിൽ നിന്ന് എടുക്കുന്ന നെല്ലിൽ ക്വിന്റലിന് 3 കി.ഗ്രാം വരെയുളള പതിരിന് കിഴിവ് വരുത്തില്ല. സംഭരണവുമായി ബന്ധപ്പെട്ട നെല്ലിന്റെ ഗുണനിലവാരം സംബന്ധിച്ച് ഉണ്ടാകുന്ന തർക്കുങ്ങൾ അതാത് സ്ഥലങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, പാഡി മാർക്കറ്റിംഗ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, മില്ല് ഉടമകൾ, കർഷകർ എന്നിവരടങ്ങുന്ന സമിതി പരിഹരിക്കുന്നതാണ്. സപ്ലൈകോ സി.എം.ഡി. എ.പി.എം. മുഹമ്മദ് ഹനീഷ്, ജനറൽ മാനേജർ കെ. വേണുഗോപാൽ, മാനേജർ എൻ. രഘുനാഥ്, മില്ലുടമകളുടെ സംഘടനാ ഭാരവാഹികളായ കെ.കെ.കർണൻ, എ.സുരേന്ദ്രൻ, വർക്കി പീറ്റർ, ബാലസുബ്രഹ്മണ്യം, പോൾ തോമസ്, കെ.വി. രമേശൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.