വൈദ്യുതി തടസ്സങ്ങള്‍ക്ക് 1912 ല്‍  വിളിക്കുക 

പാലക്കാട് ജില്ലയില്‍ ശക്തമായ കാറ്റും മഴയും മൂലം വ്യാപകമായി മരങ്ങള്‍ വീഴുന്നതിനാല്‍ വൈദ്യുതി ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസ്സങ്ങള്‍ സംബന്ധമായ പരാതികള്‍ക്ക് 1912ല്‍ വിളിക്കണമെന്ന് പാലക്കാട് ലക്ട്രിക്കല്‍ സര്‍ക്കിള്‍  ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. പൊതുജനങ്ങള്‍ വൈദ്യുതി ലൈനുകള്‍ പൊട്ടികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതില്‍ സ്പര്‍ശിക്കാതെ ഉടന്‍തന്നെ 9496010101 ല്‍ വിളിച്ചു അറിയിക്കണമെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.