70 പേർക്ക് രോഗമുക്തി

ജില്ലയിൽ ഞായറാഴ്ച  116  പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 70. പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 955 ആണ്. ത്യശ്ശൂര്‍ സ്വദേശികളായ 41 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.   ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3177 ആണ്. ഇതുവരെ രോഗമുക്തരായത് .2193പേർ. രോഗം സ്ഥിരീകരിച്ചവരിൽ 89  പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്.

ഇതിൽ18 പേരുടെ രോഗഉറവിടമറിയില്ല.  ആരോഗ്യപ്രവർത്തകർ 03,  മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 03, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 03 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ.

ഞായറാഴ്ചത്തെ  കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 70, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ- സി ടി എം ജി കാവ്-43, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -39, ജി.എച്ച് ത്യശ്ശൂർ-15, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 30, കില ബ്ലോക്ക് 1 ത്യശ്ശൂർ-78, കില ബ്ലോക്ക് 2 ത്യശ്ശൂർ- 72, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക്  1 വേലൂർ-140,  വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-87, ചാവക്കാട് താലൂക്ക് ആശുപത്രി -15, ചാലക്കുടി താലൂക്ക് ആശുപത്രി -12, സി.എഫ്.എൽ.ടി.സി കൊരട്ടി – 56, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച്. ഇരിങ്ങാലക്കുട – 10, ഡി.എച്ച്. വടക്കാഞ്ചേരി – 07, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -11, അമല ഹോസ്പിറ്റൽ ത്യശ്ശൂർ – 93, ഹോം ഐസോലേഷൻ – 19.
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 9225  പേരില്‍  8208 പേര്‍ വീടുകളിലും 1017 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. 142 പേരേയാണ് ഇന്ന് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്.അസുഖബാധിതരായ 2193 പേരേയാണ് ആകെ  രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. 610 പേരെ  ഞായറാഴ്ച   നിരീക്ഷണത്തില്‍ പുതിയതായി ചേർത്തു.   981പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ  നിന്നും ഒഴിവാക്കി . ഞായറാഴ്ച   2795 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 70779 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത് . ഇതില്‍ 70075 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു . ഇനി 704 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നതോടനുബന്ധിച്ച് 11437  ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു.
ഞായറാഴ്ച 400 ഫോൺ  വിളികളാണ് ജില്ലാ കട്രോള്‍ സെല്ലില്ലേക്ക് വന്നത് . ഇതുവരെ ആകെ 68805 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത് . 72 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗൺസിലർമാർ  വഴി കൗൺസിലിംഗ് നല്‍കി. ഞായറാഴ്ച  റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 310 പേരെ ആകെ   സ്‌ക്രീനിംഗ്  ചെയ്തു.

പുതിയ കണ്ടെയ്ൻമെൻ്റ്  സോണുകൾ
വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 06, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 06 ( കരോട്ട് ഭഗവതി ടെമ്പിൾ മുതൽ പന്തല്ലൂരിൻ്റെയും മറ്റത്തൂർകുന്നിൻ്റെയും അതിർത്തി പങ്കിടുന്ന ഭാഗം വരെ), അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 03 ( വരടി യം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വളപ്പായ ബ്രാഞ്ചിന് എതിർവശത്തുള്ള ഇടവഴി), എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 20 (ലൈറ്റ് ഹൗസ് ജംഗ്ഷന് പടിഞ്ഞാറുവശം 49 ആം നമ്പർ അങ്കണവാടി വരെയും ബഹറിൻ റോഡിന് വടക്കുവശം ഉള്ള പ്രദേശം ഉൾക്കൊള്ളുന്ന ഭാഗം ), തളിക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 01, 02, 03, 04, 05, 14, 15, 16, കടങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 12, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 07, കൈപറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 10 ( കരുവാൻ പടി അമ്പലം വഴി), താന്ന്യം ഗ്രാമ പഞ്ചായത്ത് വാർഡ് 17, 18, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 17 എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെൻ്റ് സോണുകളാക്കി.

കണ്ടെയ്ൻമെൻറ് നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ –
ചാലക്കുടി നഗരസഭ ഡിവിഷൻ 05, അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11, 13, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 16, കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 09, 17, മേലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 07, അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന്, രണ്ട്, ആറ്, ഏഴ്, എട്ട്, 13, 14, 15, 17, 18, വാർഡ് 05 (അമലനഗർ സെൻ്റർ എംകെഎസ് റോഡ് തുടക്കം മുതൽ ചൂരക്കാട്ടുകര ലക്ഷംവീട് കോളനി വരെ ഒഴികെയുള്ള ഭാഗങ്ങൾ, വാർഡ് 9 (മോസ്കോ റോഡ്, കെ എൻ ടി റോഡ് ഒഴികെയുള്ള ഭാഗങ്ങൾ ), വാർഡ് 10 (വിവേകാനന്ദ റോഡ്, വിലങ്ങൻ ലേബർ ലൈൻ, അമല ആശുപത്രി കോമ്പൗണ്ട് ഒഴികെയുള്ള ഭാഗങ്ങൾ ), വാർഡ് 11 (സുരക്ഷിത നഗർ ജനശക്തി റോഡ് ഒഴികെയുള്ള ഭാഗങ്ങൾ ), കൊരട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 02 എന്നിവയെ കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.