120 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 133 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 120 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1351 ആണ്. തൃശൂർ സ്വദേശികളായ 49 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4599 ആണ്. അസുഖബാധിതരായ 3136 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
രോഗം സ്ഥിരീകരിച്ചവരിൽ 125 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 11 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള സമ്പർക്ക കേസുകൾ ഇവയാണ്. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 15, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 5, പരുത്തിപ്പാറ ക്ലസ്റ്റർ 4, ദയ ക്ലസ്റ്റർ 3, അമല ക്ലസ്റ്റർ 3, ജനത ക്ലസ്റ്റർ 2, അംബേദ്കർ ക്ലസ്റ്റർ 1, തസാര ക്ലസ്റ്റർ 1, മദീന ക്ലസ്റ്റർ 1, ആർഎംഎസ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 73. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 5 പേർക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ 3 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥീരികരിച്ച് തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻറുകളിലും പ്രവേശിപ്പിച്ചവർ. ചൊവ്വാഴ്ചയിലെ കണക്ക്.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 83
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 45
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-46
ജനറൽ ആശുപത്രി തൃശൂർ-10
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 42
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-80
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 44
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-129
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-188
എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-59
ചാവക്കാട് താലൂക്ക് ആശുപത്രി-23
ചാലക്കുടി താലൂക്ക് ആശുപത്രി-11
സി.എഫ്.എൽ.ടി.സി കൊരട്ടി-63
കുന്നംകുളം താലൂക്ക് ആശുപത്രി-12
ജി.എച്ച്. ഇരിങ്ങാലക്കുട-13
ഡി.എച്ച്. വടക്കാഞ്ചേരി-8
അമല ഹോസ്പിറ്റൽ തൃശൂർ-16
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -14
മദർ ഹോസ്പിറ്റൽ തൃശൂർ-1
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-6
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-147
ഹോം ഐസോലേഷൻ-178
ജില്ലയിൽ 8822 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 140 പേരെ ചൊവ്വാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചു. 213 പേർക്ക് ആൻറിജൻ പരിശോധന നടത്തി. മൊത്തം 370 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 88207 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത് .
ചൊവ്വാഴ്ച 314 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 46 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലിംഗ് നൽകി. ചൊവ്വാഴ്ച റെയിൽവേ സ്‌റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 420 പേരെ ആകെ സ്‌ക്രീനിങ് ചെയ്തു.
എറിയാട് 13 വാർഡുകളിൽ കൂടി ട്രിപ്പിൾ ലോക്ക് ഡൗൺ
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എറിയാട് ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ കൂടി ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി ചൊവ്വാഴ്ച ജില്ലാ കളക്ടർ ഉത്തരവിറക്കി. മൂന്ന്, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23 വാർഡുകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. എറിയാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ തിങ്കളാഴ്ച ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. എറിയാട്ടെ നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായും പ്രഖ്യാപിച്ചു.
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ 10, 12 വാർഡുകൾ (മറ്റം ഗ്രൗണ്ട് മുതൽ കോലാരി ഇടവഴി കണ്ടിയൂർ റോഡ് മുതൽ മാർക്കറ്റ് റോഡ്-പറയ്ക്കാട് റിംഗ് റോഡ്, പാറക്കൽ റോഡ്, കരുണാകരൻ റോഡ്, ഗാന്ധിനഗർ റോഡ്, വാക്കളം റോഡ്) എന്നിവയെ കണ്ടെയ്ൻമെൻറ് സോണാക്കി.
മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 16ാം വാർഡ് (പൊങ്ങണംകാട്, മാറ്റാംപുറം-കടവാരം റോഡ്, തെക്കേമൂല റോഡ്, ഇരുമ്പുപാലം മുതൽ ഓട്ടോറിക്ഷ പേട്ട വരെ തീയ്യത്ത് ലൈൻ, പെരേപ്പാടം റോഡ്) കണ്ടെയ്ൻമെൻറ് സോണാക്കി.
രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ്, പോർക്കുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ്, ചേലക്കര ഗ്രാമപഞ്ചായത്തിലെ രണ്ട്, അഞ്ച് വാർഡുകൾ, തളിക്കുളം ഗ്രാമപഞ്ചായത്തിലെ 13ാം വാർഡ് എന്നിവിടങ്ങളിൽ നിയന്ത്രണം ഒഴിവാക്കി.