ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ 159 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 11 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. 130 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവർ- ഇറാഖിൽ നിന്നെത്തിയ നൂറനാട് സ്വദേശി, സൗദിയിൽ നിന്നെത്തിയ കരിപ്പുഴ സ്വദേശി, ബഹറിനിൽ നിന്നെത്തിയ ഹരിപ്പാട് സ്വദേശി, സൗദിയിൽ നിന്നെത്തിയ മാന്നാർ സ്വദേശി, ദുബായിൽ നിന്നെത്തിയ തെക്കേക്കര,പെരിങ്ങാല സ്വദേശികൾ , കുവൈത്തിൽ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി, സൗദിയിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി, ബഹറിനിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി, ഖത്തറിൽ നിന്നെത്തിയ ചേർത്തല സ്വദേശി, ദുബായിൽ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി,

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ- വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി, ജമ്മു ആൻഡ് കാശ്മീർ നിന്നെത്തിയ പല്ലാരിമംഗലം സ്വദേശിനി, ആസാമിൽ നിന്നും ജോലിസംബന്ധമായി ആലപ്പുഴയിലെത്തിയ ആൾ, ഒറീസയിൽ നിന്നെത്തിയ തെക്കേക്കര സ്വദേശി, ശ്രീനഗറിൽ നിന്നെത്തിയ കണ്ടല്ലൂർ സ്വദേശി, പഞ്ചാബിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി, രാജസ്ഥാനിൽ നിന്നെത്തിയ രണ്ടു ചെന്നിത്തല സ്വദേശികൾ, പഞ്ചാബിൽ നിന്നെത്തിയ ചെട്ടികുളങ്ങര സ്വദേശി, ഛത്തീസ്ഗഡിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി, ബാംഗ്ലൂരിൽ നിന്നെത്തിയ ചേർത്തലതെക്ക് സ്വദേശി, ഔറംഗബാദ് നിന്നെത്തിയ ചേർത്തല സ്വദേശി, രാജസ്ഥാനിൽ നിന്നെത്തിയ ചുനക്കര സ്വദേശി, ചെന്നൈയിൽ നിന്നെത്തിയ രണ്ട് മാവേലിക്കര സ്വദേശികൾ.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- ചേർത്തലതെക്ക് 7, കരുവാറ്റ 3. ചേർത്തല 2. ആലപ്പുഴ 27. മണ്ണഞ്ചേരി 4. പുന്നപ്ര തെക്ക് 7. കായംകുളം 8. പത്തിയൂർ ഒന്ന്. ഹരിപ്പാട് ഒന്ന്. ആറാട്ടുപുഴ 6. ചിങ്ങോലി ഒന്ന്. പുലിയൂർ ഒന്ന്. കുത്തിയതോട് 1. വയലാർ 1. ചെന്നിത്തല 1. താമരക്കുളം 1. കടവൂർ ഒന്ന്. തലവടി ഒന്ന്. പെരുമ്പളം ഒന്ന്. പള്ളിപ്പാട് 2. തണ്ണീർമുക്കം 5. തൃക്കുന്നപ്പുഴ 2. കാർത്തികപ്പള്ളി 2. കൃഷ്ണപുരം ഒന്ന്. ചുനക്കര ഒന്ന്. മാവേലിക്കര 9. മാന്നാർ 2. പള്ളിപ്പുറം 4. പട്ടണക്കാട് 6. മാരാരിക്കുളം തെക്ക് 4. തുറവൂർ 1. തൈക്കാട്ടുശ്ശേരി 6 എഴുപുന്ന 2. അമ്പലപ്പുഴ 2. ചെട്ടികുളങ്ങര 1. തഴക്കര ഒന്ന്. ആര്യാട് 3. കാവാലം ഒന്ന്.

രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ആകെ 1746 പേർ ചികിത്സയിലുണ്ട്. ഇന്ന് 288 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 4202 പേർ രോഗം മുക്തരായി.