മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിനുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് വിതരണവും പ്രഖ്യാപനവും തദ്ദേശസ്വയംഭരണമന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. സമ്പൂര്‍ണ്ണ ഗുണമേന്‍മ സംവിധാനം ഫലപ്രദമായി നടപ്പിലാക്കി പൊതുജനങ്ങള്‍ക്ക് മികച്ച ആതുര ശുശ്രൂഷയും പൊതുജനാരോഗ്യ സേവനങ്ങളും നല്‍കി ജനസൗഹൃദമാക്കി മാറ്റിയതിനാണ് ഐഎസ്ഒ സര്‍ട്ടഫിക്കറ്റിന് മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തെ അര്‍ഹമാക്കിയത്. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രമാണ് മൊഗ്രാല്‍ പുത്തൂര്‍.
പുരസ്‌കാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി.
ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.