വിദ്യാർഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിന് സർവ ശിക്ഷാ അഭിയാന്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് തൊടുപുഴ ചുങ്കം സെന്റ് ജോസഫ് യൂ.പി സ്‌കൂളിൽ തുടക്കമായി. ഈ സ്‌കൂളിലാണ് ജില്ലയിൽ ആദ്യം ഹലോ ഇംഗ്ലീഷ് പദ്ധതി നടപ്പാക്കുന്നത.് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പരിമിതികളെ മറികടക്കുന്നതിനുള്ള പരിശീലനം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് എസ്എസ്എ നടപ്പാക്കുന്നത്. വിവിധ തലങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷാ ജ്ഞാനം ആർജ്ജിക്കാനും തുടർന്ന് നിലവാരത്തോടെ കൈകാര്യം ചെയ്യാനും പ്രാപ്തരാക്കും വിധമാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി ജെ ജോസഫ് എംഎൽഎ നിർവഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ നിർമ്മല ഷാജി അധ്യക്ഷയായി. ഫാ. ജോർജ് പുതുപ്പറമ്പിൽ, എസ്എസ്എ അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ അനില ജോർജ്,വാർഡ് കൗൺസിലർ സുമമോൾ സ്റ്റീഫൻ, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസർ ജോർജ് ഇഗ്നേഷ്യസ്, ഡയറ്റ് പ്രിൻസിപ്പാൾ കെ കെ സോമൻ, ധന്യാ പി വാസു, ജോസി ജോസ്, ടി എം സുബൈർ, അനിൽ മാത്യു, ജിനിമോൾ റ്റി ഫിലിപ്പ് തുടങ്ങടിയവർ സംസാരിച്ചു.