എറണാകുളം : ജില്ലയിലെ ഹരിത കർമ്മ സേനക്കുള്ള അജൈവ മാലിന്യ പരിപാലനവും തരംതിരിക്കലും, കോവിഡ് കാല സുരക്ഷിത മാലിന്യ ശേഖരണവും സംബന്ധിച്ച വിഷയത്തിൽ കില, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്ക് ചോറ്റാനിക്കര പഞ്ചായത്തിൽ തുടക്കം കുറിച്ചു. ഹരിത കർമ്മ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംഭരണ കേന്ദ്രത്തിൽ പ്രാരംഭ ഘട്ട തരംതിരിചവ് നടത്തി മൂല്യവർധിത വസ്തുക്കളായി ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന രീതിയാണ് പരിശീലന പരിപാടി മുന്നോട്ട് വയ്ക്കുന്നത്. ഹരിത കർമ്മ സേനയുടെ വരുമാന വർധനവിനും, സംഭരണ കേന്ദ്രങ്ങളിലെ അജൈവമാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ കൈമാറുന്നതിനും പ

രിശീലന പരിപാടി സഹായിക്കുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു തദ്ദേശ സ്ഥാപനത്തിൽ നിന്നും 8 പേർക്കാണ് പരിശീലനം നൽകുന്നത്. പരിശീലകർ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും നേരിട്ടെത്തി ഹരിത കർമസേനാ യൂണിറ്റുകളെ പരിശീലിപ്പിക്കുന്ന രീതിയാണ് അവലംബിക്കുന്നത്.
ഹരിത കർമ്മ സേന രൂപീകരിച്ച ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒക്ടോബർ 9 ഓടെ പരിശീലനം പൂർത്തിയാക്കും.
കിലയിൽ നിന്ന് പരിശീലനം ലഭിച്ച ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ കുടുംബശ്രീ പ്രവർത്തകരാണ് പരിശീലനം നയിക്കുന്നത്.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കില സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.