ജില്ലാ പഞ്ചായത്തിന്റെ 2018 -19 സാമ്പത്തിക വര്‍ഷത്തെ സ്‌നേഹധാര പദ്ധതിയിലേക്ക് ഫാര്‍മസിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 22ന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജിന് സമീപമുളള ആരോഗ്യഭവന്‍ ബില്‍ഡിംഗില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) മുമ്പാകെ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0471 2320988. ഇന്റര്‍വ്യൂ സമയം രാവിലെ 10 മണി മുതല്‍ രണ്ട് വരെ. ഡി.എ.എം.ഇ അംഗീകൃത ഫാര്‍മസിസ്റ്റിന് കോഴ്‌സാണ് യോഗ്യത. ദിവസവും അഞ്ഞൂറ് രൂപയാണ് വേതനം. ആഴ്ചയില്‍ രണ്ടുദിവസം പാറശാല, വര്‍ക്കല, ജി.എ.എച്ച് എന്നിവിടങ്ങളിലും ഓരോ ദിവസം വീതം പാലോട്, കിഴുവിലം ജി.എ.എച്ചിലുമായിരിക്കും ജോലി ചെയ്യേണ്ടത്.
