140 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച  183 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8867 ആണ്. 5909 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ സമ്പർക്കം വഴി 179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റർ-25, ജി.എച്ച് ക്ലസ്റ്റർ-1, മലങ്കര ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1, വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ-1. മറ്റ് സമ്പർക്ക കേസുകൾ-145. ആരോഗ്യ പ്രവർത്തകർ -2. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷൻമാരും 14 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 8 വീതം ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ .

ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 129, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-51, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-53, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-77, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-56, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-76, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-109, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-181, സി.എഫ്.എൽ.ടി.സി കൊരട്ടി – 94, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–279, സി.എഫ്.എൽ.ടി.സി നാട്ടിക -262, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-52, ജി.എച്ച് തൃശൂർ-16, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -57, ചാവക്കാട് താലൂക്ക് ആശുപത്രി -47, ചാലക്കുടി താലൂക്ക് ആശുപത്രി -21, കുന്നംകുളം താലൂക്ക് ആശുപത്രി -10, ജി.എച്ച്. ഇരിങ്ങാലക്കുട -18, അമല ആശുപത്രി-13, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-51, മദർ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-16, രാജ ആശുപത്രി ചാവക്കാട് – 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങലൂർ -7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2.

989 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9717 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 200 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച 1000 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1233 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 130083 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച 410 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 67 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 400 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.