‘സുരക്ഷിത യാത്ര” എന്ന ആശയം അടിസ്ഥാനമാക്കി പത്ത്  മുതൽ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള  ആനിമേറ്റഡ് മൂവികൾ നിർമ്മിക്കാൻ ആനിമേറ്റർമാർ / ആനിമേഷൻ ഫിലിം നിർമ്മാതാക്കൾ എന്നിവരിൽ നിന്ന്  കേരള റോഡ് സുരക്ഷാ അതോറിറ്റി ആശയങ്ങൾ ക്ഷണിച്ചു. ആശയങ്ങൾ  / പൈലറ്റ് ഫിലിം/  സ്‌ക്രിപ്റ്റ് / സ്റ്റോറി ബോർഡ് എന്നിവ, പത്ത് സെക്കൻഡ് മൂവിയുടെ ഉൽപാദനച്ചെലവ് എന്നിവ ഡയറക്ടർ (സി & പി ആർ), കെആർഎസ്എ, നാലാം നില, ട്രാൻസ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലോ,  krsaoffice@gmail.com ലോ അയക്കണം. തിരഞ്ഞെടുക്കപ്പെട്ട ആശയദാതാക്കളോടു വിശദമായ  സ്‌ക്രിപ്റ്റുകൾ / ഡിസൈനുകൾ സമർപ്പിക്കാൻ ആവശ്യപ്പെടും. തിരഞ്ഞെടുക്കപ്പെട്ട മികച്ച ചിത്രത്തിന് സമ്മാനം  ലഭിക്കും. വ്യവസ്ഥകൾക്ക് വിധേയമായി തയ്യാറാക്കിയ മൂവി റോഡ് സുരക്ഷാ അതോറിറ്റി വാങ്ങും.
എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31. എൻട്രിയോടൊപ്പം ചിത്രത്തിന്റെ പേര്, ദൈർഘ്യം, തീം / സ്റ്റോറി ബോർഡ്, പത്ത് സെക്കൻഡിനുള്ള ചെലവ് –  D/3 Dമൂവി പൂർത്തിയാക്കി നൽകാൻ കഴിയുന്ന ദിവസം, സംവിധായകനെക്കുറിച്ചു/നിർമ്മാതാവിനെക്കുറിച്ചുള്ള വിവരം എന്നിവയും നൽകണം. കേരള റോഡ് സേഫ്റ്റി അതോറിറ്റി, ട്രാൻസ്പോർട്ട്, എംവിഡി, പോലീസ്, പിഡബ്ല്യുഡി എന്നിവയുടെ ജീവനക്കാർക്കോ, അവരുടെ ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാനാവില്ല. എൻട്രിയോടൊപ്പം ഇത്തരത്തിൽ ഒരു സാക്ഷ്യപത്രവും  സമർപ്പിക്കണം.