എറണാകുളം: ലോക വിനോദ സഞ്ചാര ദിനത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡസ്കിൻ്റെ പവലിയനിൽ ഒക്ടോബർ 2 വരെ നടത്തിവന്നിരുന്ന മത്സ്യവിത്ത് ചന്ത ഒരാഴ്ച കൂടി ദീർഘിപ്പിച്ചു.

നാടൻ തിലോപ്പിയയുടെയും കറുപ്പിൻ്റെയും കുഞ്ഞുങ്ങളെയാണ് ഇവിടെ വിതരണം ചെയ്യുന്നത്. എളുപ്പം വളർത്താൻ കഴിയുന്ന നാട്ടു മത്സ്യങ്ങളെ ഉപയോഗശൂന്യമായ കുളങ്ങളിലും കിണറുകളിലും ടാങ്കുകളും വളർത്തി വിളവെടുക്കാനും മത്സ്യ വളലായനിലൂടെ അടുക്കള തോട്ടങ്ങൾക്ക് പ്രകൃതിയിലെ മികവുറ്റ ജൈവവളം ഒരുക്കുവാനുമുള്ള ഈ സംരംഭത്തിന് പൊതുജനങ്ങളിൽ നിന്നും നല്ല സ്വീകരണമാണ് ലഭിച്ചത്.

നഗരവാസികൾക്ക് തീർത്തും അപരിചിതമായിരുന്ന കറുപ്പ് അഥവാ കല്ലേമുട്ടിയുടെ കുഞ്ഞുങ്ങൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻ്റ്.മത്സ്യവിത്ത് ചന്ത ഒക്ടോബർ ഒമ്പതിന് അവസാനിക്കും കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ :9847044688