കേരള റേഷൻ വ്യാപാരി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2020-21 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽകുന്നു. താലൂക്ക് സപ്ലൈ ഓഫീസ്/ സിറ്റി റേഷനിംഗ് ഓഫീസ് വഴി കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ 30ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും.