എറണാകുളം : രോഗലക്ഷണങ്ങളുള്ള പരമാവധി പേരെ പരിശോധിക്കുകയെന്ന തീരുമാനത്തിൻ്റെ ഭാഗമായി വ്യാഴാഴ്ച ജിലയിൽ 10094 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. സർക്കാർ – സ്വകാര്യ മേഖലകളിലെ ആകെ കണക്കാണിത്. ആർ.ടി.പി.സി.ആർ, ആൻ്റിജൻ, സിബിനാറ്റ്, ട്രൂനാറ്റ് തുടങ്ങി ഐ.സി.എം.ആർ അംഗീകാരമുള്ള വിവിധ തരം പരിശോധനകളുടെ എണ്ണം ജില്ലയിൽ വർധിപ്പിച്ചു. രോഗ സ്ഥിരീകരണം കഴിയുംവേഗം നടത്തുക എന്ന പ്രതിരോധ തന്ത്രമാണ് ജില്ലയിൽ അനുവർത്തിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു.
