എറണാകുളം: കൊറോണയെ വൈറസിനെ പ്രതിരോോധിക്കാൻ കുട്ടിക്കൈകൾ തുന്നിയെടുത്തത് ഒരു ലക്ഷം മാസ്കുകൾ. 2000 ത്തിലധികം വിദ്യാർത്ഥികൾ തയാറാക്കിയ മാസ്കുകൾ ജില്ലാ കളക്ടർ എസ്. സുഹാസ് ഏറ്റുവാങ്ങി. കൊവിഡ് പ്രതിരോധ മേഖലയിൽ സേവനം ചെയ്യുന്നവർക്ക് മാസ്കുകൾ വിതരണം ചെയ്യും.ആലുവ വിദ്യാഭ്യാസ ജില്ലയിലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അംഗങ്ങളാണ് മാസ്ക് തുന്നിയത്.
ജില്ലയിലെ 120 സ്കൗട്ട് ഗൈഡ് യൂണിറ്റുകളിലാണ് ഈ പ്രവർത്തനം നടന്നത്. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളാണ് തയാറാക്കിയത്. തൊഴിലുറപ്പ് പ്രവർത്തകൾ, പ്രൈമറി ഹെൽത് സെൻ്റർ, പോലീസ്, വൃദ്ധസദനം, ഓർഫനേജ് , പാലിയേറ്റീവ് സെൻ്റർ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്റർ എന്നിവിടങ്ങളിലാണ് മാസ്കുകൾ വിതരണം ചെയ്യുന്നത്.