എറണാകുളം : ഐസി ഫോറിലെ മോട്ടോർ വാഹന വകുപ്പ് സെല്ലിൻ്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. കേരളത്തിൽ ആദ്യമായി കൊച്ചിയിൽ നിലവിൽ വന്ന മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രവർത്തനം ഐസിസി ഫോറിലെ ( IC 4) എം വി ഡി സെല്ലിലായിരിക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ ക്യാമറ സിസ്റ്റത്തിലൂടെ ഇ ചെല്ലാൻ ഉപയോഗിച്ച് നിയമ നടപടി സ്വീകരിക്കും. നിയമം ലംഘിക്കാതിരിക്കുന്നതാണ് പ്രധാനമെന്ന് ജനപ്രതിനിധികൾ ജനങ്ങളെ പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും സഹകരണത്തോടെ ബോധവാന്മാരാക്കണം എന്ന് മന്ത്രി പറഞ്ഞു. ലോക്ക് ഡൗണിൽ ഇളവ് വന്നതിനുശേഷവും വാഹനാപകടങ്ങളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഇൻ്റലിജൻ്റ് ട്രാഫിക് മാനേജ്മെൻറ് സിസ്റ്റത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് മോട്ടോർ വാഹന വകുപ്പ് സെൽ ഉദ്ഘാടനം നടന്നത്.
![](https://prdlive.kerala.gov.in/wp-content/uploads/2020/10/IMG-20201019-WA0013-65x65.jpg)