പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും ചെലവ് നിരീക്ഷകരെ നിയമിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നിരീക്ഷകരുടെ പേര്, ഫോണ്‍,…

പാലക്കാട്: കെല്‍ട്രോണില്‍ റീട്ടെയില്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ടെക്‌നിക്‌സ് എന്നീ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 0491 2504599, 9847412359.

തദ്ദേശസ്ഥാപനങ്ങളിലേക്കുളള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗം ഡിസംബര്‍ മൂന്നിന് ഉച്ചക്ക് രണ്ടിന് കലക്ടേറേറ്റില്‍ ചേരുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ പാലക്കാട് ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളോ അവരുടെ പ്രതിനിധികളോ പങ്കെടുക്കണം. കൂടാതെ…

പാലക്കാട്:  മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 80 പേർക്കെതിരെ ചൊവ്വാഴ്ച  (ഡിസംബർ 1) പോലീസ്  കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

പാലക്കാട്:  കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4609 പേരാണ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച(ഡിസംബർ 01) ജില്ലയില്‍ 323 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 128 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 98921 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 96666 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ചൊവ്വാഴ്ച…

പാലക്കാട് ജില്ലയിൽ ഇന്ന് (ഡിസംബർ 1) 323 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 190 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 127 പേർ,…

പാലക്കാട്:  മലമ്പുഴ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം കുറ്റിപ്പുറം മേഖല വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ഉബൈദുള്ള ഓണ്‍ലൈനായി നിര്‍വഹിച്ചു. പരിപാടിയില്‍ എ ഹാര്‍ട് ടു ഹെല്‍പ് പദ്ധതിയും ഉദ്ഘാടനം ചെയ്തു. പി.ടി.എ…

പാലക്കാട്:  കൊല്ലങ്കോട് ഫുഡ് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ പ്യൂണായി ജോലി ചെയ്തിരുന്ന കെ.ശശികുമാര്‍ വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത കേസില്‍ ഒരു വര്‍ഷം തടവിനും 6000 രൂപ പിഴയടയ്ക്കാനും ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചു. ഫുഡ് ഇന്‍സ്‌പെക്ടറുടെ…

പാലക്കാട്: മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 61 പേർക്കെതിരെ പോലീസ് തിങ്കളാഴ്ച (നവംബർ 30) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു

പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4781 പേരാണ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച (നവംബർ 30) ജില്ലയില്‍ 242 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 128 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 98643 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 96252 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന്…