അത്തിക്കയം- കുക്കുടുമണ്‍-മന്ദമരുതി റോഡില്‍ സ്റ്റോറുംപടി മുതല്‍ മന്ദമരുതി വരെയുള്ള റോഡിന്റെ ഉപരിതല പ്രവൃത്തി നടക്കുന്നതിനാല്‍ ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ ഉന്നതി (വിഷന്‍ പ്ലസ്) 2025-26 പദ്ധതിപ്രകാരം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിനായുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ലെ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷയില്‍ സയന്‍സ്, കണക്ക്,…
പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 30 വരെ അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. ഇതുവരെ അവസരം വിനിയോഗിക്കാത്തവര്‍ക്ക് മാത്രമേ പുതുക്കുവാന്‍ കഴിയൂ. അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ടിക്കറ്റ് വില്‍പന…
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുളള വടശേരിക്കര തീര്‍ഥാടന വിശ്രമകേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനും 2025 ഒക്ടോബര്‍ 15 മുതല്‍ 2028 ഒക്ടോബര്‍ 14 വരെ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍…
പറക്കോട് ശിശു വികസനപദ്ധതി ഓഫീസില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ ആറ് ഉച്ചയ്ക്ക് ഒന്ന് വരെ.…
പുതുശേരിഭാഗം- തട്ടാരുപടി-ഏറത്ത്-വയല റോഡിലെ കലുങ്ക് പുനര്‍നിര്‍മിക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. അടൂരില്‍ നിന്നും പുതുശേരിഭാഗം തട്ടാരുപടിയിലേക്ക് പോകുന്ന വാഹനങ്ങള്‍ പുതുശേരിഭാഗം ക്ഷേത്രത്തിന് വടക്കുവശത്തു നിന്നും പുതുശേരിഭാഗം പുലിമല കൈതമുക്ക് റോഡില്‍കൂടി ഏഴംകുളം റോഡിലേയ്ക്കും ഏനാത്ത്…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025 പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. പേര് ചേര്‍ക്കല്‍, ഉള്‍ക്കുറിപ്പുകള്‍ തിരുത്തല്‍,…
പത്തനംതിട്ട ജനറല്‍ ആശുപത്രി ദന്തയൂണിറ്റിലേക്ക് ഉപകരണം വിതരണം ചെയ്യാന്‍ താല്‍പര്യമുളള അംഗീകൃത ജിഎസ്ടി രജിസ്റ്റേര്‍ഡ് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ ഒമ്പത് പകല്‍ മൂന്നുവരെ. ഫോണ്‍: 0468 2222364.
ജനകീയാസൂത്രണം 2025-2026 വാര്‍ഷിക പദ്ധതി പ്രകാരം വടശേരിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ നിന്നും വാഴവിത്തുകള്‍ വിതരണം ചെയ്തു. വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ എന്‍ യശോധരന്‍, വികസനകാര്യ…
പത്തനംതിട്ട ജില്ലാ സാമൂഹിക നീതി വകുപ്പും ഐടി മിഷനും സംയുക്തമായി 'ഡിജിറ്റല്‍ സാക്ഷരതയും വയോജനങ്ങളും' വിഷയത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു.…
