അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലപ്രാപ്തിയിലേക്ക്. ബി.പി.എല്‍ കാര്‍ഡുകള്‍ അനര്‍ഹമായ കൈവശം വച്ചിരുന്നവര്‍ക്ക് അവ പിഴയില്ലാതെ അതത് സിവില്‍ സപ്ലൈസ് ഓഫീസുകളില്‍ സ്വമേധയാ ഹാജരാക്കാന്‍ സര്‍ക്കാര്‍…

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ മൂന്ന്) 894 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10.16 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ ദിവസം…

മലപ്പുറം ജില്ലക്ക് ആശ്വാസമായി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ശനിയാഴ്ച (2021 ഒക്ടോബര്‍ രണ്ട്) 845 പേര്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.…

ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഗാന്ധി ജയന്തി വാരാഘോഷത്തിന്റെയും ജില്ലാതല പരിപാടികള്‍ക്ക് തിരുന്നാവായയില്‍ തുടക്കം മഹാത്മാഗാന്ധിയുടെ അഹിംസ, സ്ത്രീ ശാക്തീകരണം തുടങ്ങിയ ആശയങ്ങള്‍ ഇന്നും കാലിക പ്രസക്തമായവയെന്ന് ജില്ലാ വികസന കമ്മീഷണര്‍ പ്രേം കൃഷ്ണന്‍.…

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ഥികളെ സഹായിക്കാന്‍ കോഡൂരില്‍ ഇ-താങ്ങ് പദ്ധതി യാഥാര്‍ഥ്യമായി ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ഥികളെ സഹായിക്കാന്‍ വ്യത്യസ്തമായ പദ്ധതിയുമായി കോഡൂര്‍ ഗ്രാമ പഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി…

ഗാന്ധിജയന്തി ദിനത്തില്‍ പൊന്നാനി ബീച്ചില്‍ മഹാശുചീകരണവുമായി പൊന്നാനി നഗരസഭ. ആസാദി കാ അമൃത് മഹോത്സവ ആഘോഷങ്ങളുടെ സമാപന പരിപാടിയായാണ് കടലോര ശുചീകരണം നടത്തിയത്. ജനപ്രതിനിധികള്‍, പൊന്നാനി എം.ഇ.എസ് കോളജിലെ എന്‍.എസ്.എസ്, എന്‍.സി.സി വിഭാഗങ്ങള്‍, വിവിധ…

ആസാദി കാ അമൃത് മഹോത്സവിന്റെയും ഗാന്ധിജയന്തിയുടെയും ഭാഗമായി കലക്ടറേറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സര്‍ക്കാര്‍ ഓഫീസുകളും പരിസരപ്രദേശങ്ങളും ശുചീകരിക്കുന്ന 'മലപ്പുറം മനോഹരം-സുന്ദര സിവില്‍ സ്റ്റേഷന്‍' എന്ന സന്ദേശമുയര്‍ത്തിയുള്ള ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കലക്ടറേറ്റില്‍ ജില്ലാ…

മലപ്പുറം : സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപക നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍…

മലപ്പുറം :പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ വിമുക്തമാക്കുന്നവര്‍ക്കും നാടിന്റെ ശുചീകരണം ഉറപ്പുവരുത്തുന്നവര്‍ക്കും ആദരം നല്‍കി പൊന്നാനി നഗരസഭ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഹരിത കര്‍മ്മ സേനാംഗങ്ങളെയും പാഴ് വസ്തു വ്യാപാരികളെയും നഗരസഭ…

മലപ്പുറം: മക്കരപറമ്പ് ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഭിന്നശേഷിക്കാരുടെ ക്ഷേമവും പുനരധിവാസവും…