പുതിയ സംരംഭം തുടങ്ങുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് 10 ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17 മുതൽ 28 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസ്സിൽ നടക്കുന്ന പരിശീലനത്തിൽ…

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ഉടൻ ആരംഭിക്കും. ഒരു ബാച്ചിൽ 25 കുട്ടികൾക്കാണ്…

കേരള സ്പെയ്സ് പാർക്കിനെ കെ-സ്പെയ്സ് എന്ന പേരിൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവിതാംകൂർ - കൊച്ചിൻ ലിറ്റററി, സയന്റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1955 പ്രകാരമാണ് രജിസ്റ്റർ ചെയ്യുക. നിർദ്ദിഷ്ട സൊസൈറ്റിയുടെ ധാരണാപത്രവും ചട്ടങ്ങളും നിയന്ത്രണവും…

പരപ്പനങ്ങാടിയിൽ 19 വയസുള്ള ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിലും നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന…

പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരള ബാങ്ക് (KPSC) സഹകരണ വകുപ്പ്/ സഹകരണ പരീക്ഷാ ബോർഡ് പരീക്ഷകൾക്ക് സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു. ബി.കോം/എച്ച്.ഡി.സി/ ജെ.ഡി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.…

എ.വി.ടി.എസ് ഗവ: അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സുകളായ ഇലക്ട്രിക്കൽ മെയിന്റനൻസ്, ഡൊമസ്റ്റിക് ഹോം അപ്ലയൻസസ്, ടൂൾ ആൻഡ് ഡൈ മേക്കിംഗ്, മെഷീൻ ടൂൾ മെയിന്റനൻസ്, മറൈൻ ഡീസൽ മെയിന്റനൻസ്, കമ്പ്വൂട്ടർ എയ്ഡഡ് ഡിസൈൻ (Auto CAD and 3ds Max),  അഡ്വാൻസ്ഡ് വെൽഡിംഗ്…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2022 ഓഗസ്റ്റിൽ നടത്തിയ ഡിഫാം പാർട്ട് ll (റഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് 2022 വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ നൽകാം. കേരളത്തിന് അകത്തുള്ള സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി, പിജി, പ്രൊഫഷണൽ പിജി, ഐടിഐ, ടിടിസി,…

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ പരിസ്ഥിത അവബോധനവും വിദ്യാഭ്യാസവും പദ്ധതി പ്രകാരം പരിശീലന പരിപാടികൾ, ശിൽപ്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂൾ/കോളേജുകൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം.…

സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡിസംബർ 30ന് ആലപ്പുഴയിൽ നടത്താൻ നിശ്ചിയിച്ചിരുന്ന സെമിനാറും പരിശീലനവും മാറ്റി. 29 ന് നടത്താനിരുന്ന ഹിയറിംഗും മാറ്റിയിട്ടുണ്ട്. എന്നാൽ 30ന് ഉച്ചയ്ക്ക് ശേഷം കലക്ടറേറ്റിൽ കമ്മീഷൻ സംഘടിപ്പിച്ചിട്ടുളള തെളിവെടുപ്പ് മാറ്റമില്ലാതെ നടക്കുമെന്നും സെക്രട്ടറി അറിയിച്ചു.