കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനം വാടകയ്ക്കെടുക്കുന്നു. വാഹനത്തിന്റെ ഉടമ/വാഹനം വാടകയ്ക്ക് നൽകുന്ന ഏജൻസി എന്നിവർക്ക് അപേക്ഷിക്കാം. ജനുവരി 5ന് രാവിലെ 11ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ…

2023 വർഷത്തെ ഓർഡിനറി ഡയറിയുടെയും ദിനസ്മരണയുടെയും വിൽപ്പന വില നിശ്ചയിച്ച് ഗവൺമെന്റ് ഉത്തരവ് പ്രസിദ്ധീകരിച്ചു. ജി.എസ്.ടി. ഒഴികെ സർക്കാർ ഡയറിക്ക് 301 രൂപയും ദിനസ്മരണയ്ക്ക് 140 രൂപയുമായിരിക്കും വില. പൊതുഭരണവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/വർഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാദ്ധ്യത വർധിപ്പിക്കുന്നതിനു വേണ്ടി സൗജന്യ പരിശീലന പരിപാടി ജനുവരിയിൽ ആരംഭിക്കും. ടൈപ്പ്റൈറ്റിങ്,…

വ്യവസായ വാണിജ്യ വകുപ്പിന്റെ നിയന്ത്രണത്തിൽ കളമശേരിയിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് പുതിയ സംരംഭകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. സംരംഭകൻ…

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി ആറിനു വൈകിട്ട് നാലു വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും വെബ്സൈറ്റ് (www.rcctvm.gov.in) സന്ദർശിക്കുക.

വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്കുള്ള 2022-23 വർഷത്തെ അപേക്ഷകൾ 2023 ജനുവരി 20 വരെ സ്വീകരിക്കും. ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ…

നന്ദിയോട് വലിയ വേങ്കോട്ടുകോണം അരുൺ നിവാസിൽ അരുൺ എന്ന ആദിവാസി യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് അവശനാക്കി നടുറോഡിൽ തള്ളിയെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഈ…

National Commission for Homoeopathy ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിലേയ്ക്കായി, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഹോമിയോപ്പതി വിഭാഗം ഡോക്ടർമാരും കേരള സ്‌റ്റേറ്റ്   മെഡിക്കൽ കൗൺസിലിന്റെ (കെഎസ്എംസി) medicalcouncil.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള Google Sheet Whats-New സെക്ഷനിൽ അവരുടെ…

പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ ആനവായ് ഊരിലെ പ്രാക്തനഗോത്രവർഗത്തിൽപ്പെട്ട മുത്തുവിന് വനം വകുപ്പ് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനത്തിൽ അയോഗ്യത കൽപ്പിച്ച് ജോലി നിഷേധിച്ചു എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന…