കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് 2022 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 20 വൈകിട്ട് അഞ്ച് വരെ നീട്ടി. വിശദവിവരങ്ങൾക്ക്: 0471-2729175.
സർവ്വെയും ഭൂരേഖയും വകുപ്പ്-ഡിജിറ്റൽ സർവ്വെ കരാർ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയിമെന്റിൽ നിന്നും ലഭ്യമായ സർവ്വെയർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 18ന് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് മുഖാന്തിരം എല്ലാ ജില്ലകളിലും എഴുത്ത് പരീക്ഷ നടത്തുന്നു.…
2023ലെ സർക്കാർ ഡയറിയുടെ കരട് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://kerala.gov.in ലും പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റായ https://gad.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി മാറ്റങ്ങളോ തിരുത്തലുകളോ ഉണ്ടെങ്കിൽ സെപ്റ്റംബർ 25നകം keralagovernmentdiary@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും പി ആന്റ് ഇ യിലും രജിസ്റ്റർ ചെയ്ത, പി.എസ്.സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അനധ്യാപക തസ്തികകളിൽ സ്ഥിര ജോലി ലഭിച്ച ശേഷം രജിസ്ട്രേഷൻ പുതുക്കാത്തതിനാൽ ലാപ്സായ ഭിന്നശേഷിക്കാരുടെ രജിസ്ട്രേഷൻ പുതുക്കി നൽകാൻ സർക്കാർ ഉത്തരവായി.
സംസ്ഥാനത്തെ കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തുന്ന KHMAT പരീക്ഷയുടെ ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in മുഖേന ഇന്നു (സെപ്.14) മുതൽ അപേക്ഷാർത്ഥികളുടെ ലോഗിൻ വഴി ഡൗൺലോഡ് ചെയ്യാം. കൂടുതൽ…
തൃശ്ശൂർ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കൺസൾട്ടന്റ് (ടെക്നിക്കൽ ഐ.ടി) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 16നു നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു.
ഗവണ്‍മെന്റ് / ഗവണ്‍മെന്റ്-എയ്ഡഡ്/IHRD/CAPE/ സ്വാശ്രയ പോളിടെക്‌നിക് കോളേജിലേക്കു പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവന്‍ ഫീസടച്ച് പ്രവേശനം നേടണം. പുതിയതായി ലഭിച്ച…
തിരുവനന്തപുരം ജില്ലയിൽ കഠിനംകുളം പഞ്ചായത്തിൽ ടി.എസ് കനാലിനു കുറുകെ, സെന്റ് ആൻഡ്രൂസ് പാലത്തിന്റെ പുനർനിർമാണം 14ന് ആരംഭിക്കുന്നതിനാൽ പാലം പൂർത്തിയാകുന്നതുവരെ ചിറ്റാറ്റ്മുക്ക്-സെന്റ് ആൻഡ്രൂസ് വഴിയുള്ള ഗതാഗതം നിരോധിച്ചു. പൊതുജനങ്ങൾ ചിറ്റാറ്റ്മുക്ക് വഴി പുത്തൻ തോപ്പ്, തീരദേശറോഡ് എന്നിവ ഗതാഗതത്തിനായി…
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോൾ - കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിന്റെ പ്രവേശനതീയതി സെപ്റ്റംബർ 22 വരെ പിഴയില്ലാതെയും 60 രൂപ…
വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മഞ്ചേരി, പയ്യനാട് കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സെപ്റ്റംബർ 14 മുതൽ 16 വരെ പ്രായോഗിക പരിശീലനം നടത്തും. റബ്ബർ പാൽ, ഷീറ്റ് എന്നിവയിൽ നിന്നും കൈയ്യുറ(ഗ്ലൗസ്), ഫിംഗർക്യാപ്, റബ്ബർബാൻഡ്, ബോൾ, ബലൂൺ മറ്റ് റബ്ബർ ഉത്പന്നങ്ങൾ…