പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോൾ – കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിന്റെ പ്രവേശനതീയതി സെപ്റ്റംബർ 22 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 30 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.