പൊതുവിദ്യാഭ്യാസവകുപ്പും കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് & ടെക്‌നോളജിയും (കുസാറ്റ്) സംയുക്തമായി നടത്തുന്ന ക്രിയേറ്റീവ് ഫെസ്റ്റ് '25 ഏപ്രിൽ 30 ന് രാവിലെ 10 ന് മാനവീയം വീഥിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.…

ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഓട്ടിസം അവബോധ മാസാചരണത്തിന്റെ ഭാഗമായി ഏപ്രിൽ 29 ന് വാക്കത്തോൺ സംഘടിപ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് രാവിലെ 8 ന് കവടിയാർ സ്‌ക്വയറിൽ വാക്കത്തോൺ ഉദ്ഘാടനം നിർവഹിക്കും. മാനവീയം…

സർക്കാർ ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റത്തിന് www.dhsetransfer.kerala.gov.in പോർട്ടൽ വഴി ഓൺലൈനായി മെയ് 3 വരെ അപേക്ഷിക്കാം. നേരത്തെ അധ്യാപകരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാനും, അത് പ്രിൻസിപ്പൽമാർക്ക് തിരുത്താനും, കൃത്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും കൈറ്റിന്റെ നേതൃത്വത്തിൽ സംവിധാനം ഒരുക്കിയിരുന്നു. ഈ വിവരങ്ങളുടെ…

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (SET JULY 2025) www.lbscentre.kerala.gov.in -ൽ ഓൺലൈനായി ഏപ്രിൽ 28 മുതൽ രജിസ്റ്റർ ചെയ്യാം. 25/04/2025 ലെ സർക്കാർ ഉത്തരവ് G.O.(Rt) No.2875/2025/GEDN പ്രകാരം എൽബിഎസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയെയാണ്…

തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതിനാല്‍ കേരള- ലക്ഷദ്വീപ്…

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അംഗങ്ങൾക്ക് തടസ്സമില്ലാതെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി അംഗങ്ങളുടെ ആധാർ കാർഡ്, ഉപയോഗത്തിലുള്ള ബാങ്ക് പാസ്ബുക്ക്, ഫോൺ നമ്പർ എന്നീ വിവരങ്ങൾ ബോർഡിന്റെ സോഫ്റ്റ്‌വെയറിൽ ചേർക്കുന്നതിനായി എത്രയും വേഗം…

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2024-25 വർഷത്തെ ബി.എസ്.സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക്‌ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.…

കേന്ദ്ര ഭരണപരിഷ്‌കാര, പൊതുപരാതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിൽ (ഐ.എം.ജി) 'സേവോത്തവും ഫലപ്രദമായ പൊതുപരാതി പരിഹാരവും' എന്ന വിഷയത്തിൽ ഏകദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു. ഐ.എം.ജി. ഡയറക്ടർ കെ ജയകുമാർ സ്വാഗതം ആശംസിച്ച…