കേന്ദ്ര ഭരണപരിഷ്‌കാര, പൊതുപരാതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിൽ (ഐ.എം.ജി) ‘സേവോത്തവും ഫലപ്രദമായ പൊതുപരാതി പരിഹാരവും’ എന്ന വിഷയത്തിൽ ഏകദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു.
ഐ.എം.ജി. ഡയറക്ടർ കെ ജയകുമാർ സ്വാഗതം ആശംസിച്ച വർക്ഷോപ്പിൽ കേന്ദ്ര ഭരണപരിഷ്‌കാര, പൊതുപരാതി വകുപ്പ് സെക്രട്ടറി വി ശ്രീനിവാസ് സേവോത്തം, സി.പി.ജി.ആർ.എ.എം.എസ് എന്നിവയുടെ അവലോകനം അവതരിപ്പിച്ചു.
കേരളത്തിന്റെ പരാതി പരിഹാര അനുഭവങ്ങൾ, സംസ്ഥാന-ജില്ലാ തല സംവിധാനങ്ങൾ, ഡിജിറ്റ് പ്ലാറ്റ്‌ഫോം, സേവോത്തം മാർഗനിർദേശങ്ങൾ, ബഹുഭാഷാ സി.പി.ജി.ആർ.എ.എം.എസ്, സന്ദേശ് മെസേജിംഗ്, ജി.ആർ.എ.ഐ, OpenNyAI തുടങ്ങി വിവിധ വിഷയങ്ങളിൽ സെഷനുകൾ സംഘടിപ്പിച്ചു.