സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ രൂപീകരിച്ച ഇൻഫെക്ഷൻ കൺട്രോൾ ടീമിന്റെ നിർദ്ദേശപ്രകാരം ലൈബ്രറിയിൽ നിയന്ത്രണം ഏർപ്പെടുത്തി. ലൈബ്രറിയുടെ പ്രവർത്തന സമയം 24 മുതൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയായി ക്രമീകരിച്ചു.…
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ തൃശ്ശൂർ ടൗൺഹാളിൽ ഈ മാസം 24 ന് നടത്താനിരുന്ന കേരള വനിതാ കമ്മിഷൻ സിറ്റിങ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നിട് അറിയിക്കും.
മാർച്ച് 2022ൽ ആരംഭിക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് ബന്ധപ്പെട്ട ഐ.ടി.ഐകളിൽ ജനുവരി 25 വരെ അപേക്ഷ സമർപ്പിക്കാം. ഫൈനോടു കൂടി 31 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും ബന്ധപ്പെട്ട ഗവ.…
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകൾക്കായി 2019-20 മുതൽ നടപ്പിലാക്കിവരുന്ന പ്രത്യേക പാക്കേജ് (സ്‌പെഷ്യൽ സ്‌കൂൾ പാക്കേജ്) 2021 - 22 വർഷം മുതൽ ഓൺലൈൻ മുഖേന നടപ്പിലാക്കുകയാണ്. ഇതിനായി …
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിങ്) ന്റെ ഏഴാം ബാച്ചിലെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു.…
ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ബയോകെമിസ്ട്രി ആൻഡ് ന്യൂട്രിഷ്യൻ ഡിവിഷനിലെ ശാസ്ത്രജ്ഞൻ ഡോ. നിലാദ്രി ശേഖർ ചാറ്റർജി, വലിയമല ഇന്ത്യൻ…
കേരള നോളജ് ഇക്കണോമി മിഷൻ (കെ.കെ.ഇ.എം) വെർച്യുൽ തൊഴിൽ മേളയുടെ ഒന്നാം സീസൺ ജനുവരി 21 മുതൽ 27 വരെ നടക്കും. ഓൺലൈനായി സംഘടിപ്പിക്കുന്ന മേളയിൽ പതിനായിരത്തിലധികം തൊഴിൽ അവസരങ്ങളാണുള്ളത്. കേരള നോളഡ്ജ് ഇക്കളോമി…
പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ ഇ-ഗ്രാന്റ്‌സ് മുഖേനയുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനായി പുതുതായി അപേക്ഷിക്കുന്നതും റിന്യൂവൽ ചെയ്യുന്നതുമായ വിദ്യാർഥികൾ അവരുടെ മൊബൈൽ നമ്പർ, അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ജനുവരി 31നകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ…
സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന മംഗല്യ സമുന്നതി പദ്ധതി (2021-22) ലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 25ന് വൈകിട്ട് അഞ്ചു വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.kswcfc.org സന്ദർശിക്കുക.
കോവിഡ് 19, ഓമിക്രോൺ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊൻമുടി ഇക്കോടൂറിസത്തിൽ ഇന്ന് 18.01.2022 (ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ഇതിനോടകം ഓൺലൈൻ ബുക്കിങ് ചെയ്തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.…