സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന മംഗല്യ സമുന്നതി പദ്ധതി (2021-22) ലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 25ന് വൈകിട്ട് അഞ്ചു വരെ ദീർഘിപ്പിച്ചു.  വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.kswcfc.org സന്ദർശിക്കുക.

കോവിഡ് 19, ഓമിക്രോൺ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ  പൊൻമുടി   ഇക്കോടൂറിസത്തിൽ ഇന്ന് 18.01.2022 (ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ഇതിനോടകം ഓൺലൈൻ ബുക്കിങ് ചെയ്തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.…

നോർക്ക റൂട്ട്സ് എറണാകുളം ഓഫീസിൽ  ജനുവരി 18 ചൊവ്വാഴ്ച സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.

കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ 19 ന് തൃശ്ശൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന അദാലത്ത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്…

കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ അനുവദനീയമായ ജീവനക്കാരുടെ എണ്ണം പുനർനിർണ്ണയിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയിൽ പൊതുതെളിവെടുപ്പ് നടത്തും. പൊതുതെളിവെടുപ്പ് 25 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസ് മുഖേന സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ…

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയിൽ വിവിധ പദ്ധതികളും, പ്രവർത്തനങ്ങളും നടപ്പിലാക്കിവരുന്ന സർക്കാർ/ സർക്കാരിതര വിഭാഗങ്ങൾക്കും, വിവിധ കലാകായിക, സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരൻമാർക്കും നൽകുന്ന വയോസേവന അവാർഡ് 2021-ന്…

സംസ്ഥാന നാഷണൽ സർവീസ് സ്‌കീം ഓഫീസിലെ സീനിയർ ക്‌ളാർക്ക് തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ. റൂൾ 144…

സെർവറിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം സംസ്ഥാനത്ത് ചിലയിടത്ത് റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ഈ മാസം 18 വരെ റേഷൻ കടകളുടെ പ്രവർത്തനത്തിനു പ്രത്യേക സമയക്രമം നിശ്ചയിച്ചതായി ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി…

സ്‌കോൾ-കേരള മുഖേനെയുള്ള 2021-22 അധ്യയന വർഷത്തെ വൊക്കേഷണൽ ഹയർ സെക്കണ്ടറി അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 19 വരെയും 60 രൂപ പിഴയോടെ 27 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.…

എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2021 നവംബർ മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2021 ഒക്‌ടോബർ മാസത്തിലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം 182 (180), കൊല്ലം 178 (176), പുനലൂർ 184…