അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി കയ്യേറിയിട്ടുള്ള സർക്കാർ ഭൂമി ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനും, അർഹരായ…

സംസ്ഥാനത്തെ 11 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര (എൻക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം അത്താനിക്കൽ, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്പള്ളൂർ, കണ്ണൂർ പാനൂർ,…

നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിതദിവസം തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൗണിൽ നിർമാണ പ്രവർത്തനത്തിന് അനുമതി നൽകിയിട്ടുണ്ട്. അതിന് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകളാകും നിശ്ചിതദിവസം തുറക്കാൻ അനുമതി നൽകുന്നത്. ചെത്തുകല്ല്…

പൊതുവിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭക്ഷ്യ-പൊതുവിതരണമന്ത്രി അഡ്വ. ജി.ആർ. അനിൽ വിലയിരുത്തുന്നു. ലോക്ഡൗൺ സാഹചര്യത്തിൽ ടെലിഫോണിലൂടെയും ഓൺലൈനായുമാണ് മന്ത്രി ആശയവിനിമയം നടത്തുന്നത്. ചൊവ്വാഴ്ച (മെയ് 25) മുതൽ വെള്ളിയാഴ്ച (28) വരെ…

ബ്ലാക് ഫംഗസ് സംബന്ധിച്ച് മെഡിക്കൽ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരുന്ന് ലഭ്യത ഉറപ്പു വരുത്തും. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ വില കൂടിയതാണെങ്കിൽ പോലും കൊടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസ്…

തിരുവനന്തപുരം കുന്നത്തുകാലിൽ സ്ഫോടക വസ്തു എറിഞ്ഞുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ട വർഗീസ് എന്ന ഭിന്നശേഷിക്കാരന്റെ അവകാശികൾക്ക് അഞ്ചുലക്ഷത്തിൽ കുറയാത്ത തുക സാമ്പത്തിക സഹായമായി നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ…

സംസ്ഥാനത്തെ മന്ത്രിമാർക്ക് ഔദ്യോഗിക വസതി അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ- ക്‌ളിഫ് ഹൗസ്, നന്ദൻകോട്, കെ. രാജൻ- ഗ്രേസ്, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം, റോഷി അഗസ്റ്റിൻ- പ്രശാന്ത്, ക്‌ളിഫ് ഹൗസ് കോമ്പൗണ്ട്,…

കോവിഡും ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പാൽ സംഭരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അടിയന്തിര യോഗം വിളിച്ചു. സംസ്ഥാനത്തെ മൂന്നു മേഖലകളിൽ പ്രവർത്തിക്കുന്ന ക്ഷീര സഹകരണ യൂണിയനുകളുടെ നേതൃത്വത്തിൽ പാൽ…

ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആർ. അനിൽ സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ മന്ത്രിക്ക് ഇ-റേഷൻകാർഡ് നൽകി സ്വീകരിച്ചു. സിവിൽ സപ്ലൈസ്…

നിയമസഭാംഗമായ പി.ടി.എ. റഹീം രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപാകെ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. മേയ് 24ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തിന് മുന്നിൽ സഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും.