ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രായോഗിക പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘടാനം ചെയ്തു. തൃക്കരിപ്പൂര്‍ ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍(ആര്‍ ആര്‍)…

തെങ്ങിന്റെ കീടരോഗ നിയന്ത്രണവും ആരോഗ്യ പരിപാലനവും ആസ്പദമാക്കിയുളള ശില്പശാലയും പരിശീലന പരിപാടിയും കാസര്‍കോട് കേന്ദ്രതോട്ട വിള ഗവേഷണ സ്ഥാപനത്തില്‍ സംഘടിപ്പിച്ചു.  ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത കേരകര്‍ഷകരും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും പരിശീലനത്തില്‍ പങ്കെടുത്തു. …

ചെറുവത്തൂരിന്റെ പഴയകാല ജീവിതത്തെ സമ്പന്നമാക്കിയിരുന്ന പതിക്കാല്‍ പുഴയെ മഴക്കാല പൂര്‍വ്വ ശുചീകരണ യത്‌നത്തിന്റെ ഭാഗമായി ശുചീകരിച്ചു.ചെറുവത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തിലൂടെ ഒഴുകുന്ന മൂന്നര കിലോമീറ്റര്‍ മീറ്റര്‍ മാത്രം നീളമുള്ള പുഴയാണ് പതിക്കാല്‍ പുഴ. തേജസ്വിനി…

മാലിന്യത്തില്‍ മുക്തി നേടാന്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ നീലേശ്വരം നഗരസഭയും പങ്കാളിയായി. കഴിഞ്ഞ രണ്ട് ദിവസമായി വലുപ്പ ചെറുപ്പമില്ലാതെ നഗരസഭയിലെ പൊതുജനങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി ശുചീകരണത്തിന്റെ തിരക്കിലാണ്. നഗരസഭയിലെ പകുതിയോളം വാര്‍ഡുകള്‍ ശനിയാഴ്ച തന്നെ…

സമഗ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തുന്ന മഴക്കാല പൂര്‍വ്വശുചീകരണത്തില്‍ പൈവളിഗെ ഗ്രാമപഞ്ചായത്തിലെ പാതയോരങ്ങള്‍ മാലിന്യമുക്തമായി. ഇരുട്ടിന്റെ മറവില്‍ പഞ്ചായത്തിലെ പാതയോരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. 11,12 തിയ്യതികളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി…

ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നാട്ടുകാരുടെ പിന്തുണയോടെ വിവിധ വാര്‍ഡുകളിലായി നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡ് അംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍…

ചെങ്കള ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി പടര്‍ന്നു പടിച്ച ഭാഗങ്ങളില്‍ തീവ്രമാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞം നടത്തി പഞ്ചായത്ത് അധികൃതര്‍. പാടി, നെക്രാജെ, അര്‍ലടുക്ക, പൈക്ക തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട്…

മഴക്കാലപൂര്‍വ്വ ശുചീകരണ യഞ്ജത്തിന്റെ ഭാഗമായി ചെറുവത്തൂര്‍ പഞ്ചായത്തിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം. ഗ്രാമപഞ്ചായത്തിലെ കാരിപ്പള്ളി കണ്ടം കുളം, അരീന്ദ്രന്‍ കുണ്ടുകുളം , തെക്കേ വീടിന് താഴെയുള്ള കുളം, കൊട്ടുമ്പുറം കുളം, അമ്മിഞ്ഞിക്കോട്ക്കുളം എന്നീ കുളങ്ങളാണ്…

മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തില്‍ നാടും നഗരവും കൈകോര്‍ത്തപ്പോള്‍ നീങ്ങിയത് വര്‍ഷങ്ങളായി വിവിധയിടങ്ങളിലായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളാണ്. കുട്ടികളടക്കം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന യജ്ഞത്തില്‍ പങ്കാളികളായി. ഒരേ മനസോടെ കടുത്ത വേനലിനെ അവഗണിച്ചും,…

പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള  ഏകജാലക സംവിധാനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ഹയര്‍ സെക്കണ്ടറി കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിങ്ങ് സെല്‍ ഫോക്കസ് പോയിന്റ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കാസര്‍കോട് താലൂക്ക്തല ഫോക്കസ് പോയിന്റ്…