കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി  സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഈ മാസം 12 നു  രാവിലെ 10.30 മുതല്‍ ഉച്ചക്ക് 1.30 വരെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷനും…

കര്‍ഷക ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെ പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ പ്രവര്‍ത്തിക്കുന്ന അഗ്മാര്‍ക്ക് ഗ്രേഡിംഗ് ലാബില്‍ ഒരു ലാബ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഈ മാസം 19 ന് രാവിലെ 10 മണിക്ക് …

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം വാര്‍ഡായ അമ്പലത്തുകരയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കുന്നു. മടിക്കൈ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, 10 മുതല്‍ 15 വരെ വാര്‍ഡുകള്‍, അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ 9, 10 വാര്‍ഡുകള്‍…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 24 പരാതികള്‍ പരിഗണിച്ചു. കമ്മീഷന്‍ അംഗം അഡ്വ.മുഹമ്മദ് ഫൈസല്‍ നടത്തിയ സിറ്റിംഗില്‍ നാലു പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ഒരു പരാതി ലഭിച്ചു.…

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഗ്രീന്‍ കാര്‍പെറ്റ്  പദ്ധതിയുടെ ഭാഗമായി ബേക്കല്‍ കോട്ട, ബേക്കല്‍ ബീച്ച് പരിസരങ്ങളില്‍ പൊതുശുചീകരണം നടത്തി.  ബേക്കല്‍ കോട്ടയുടെ സമീപം നടന്ന ചടങ്ങില്‍ പളളിക്കര പഞ്ചായത്ത് പ്രസിഡന്റ്  ഇന്ദിര …

 കാര്‍ഷികമേഖലയുടെ സമഗ്രമായ പുരോഗതിയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു. രാജ്യത്തെ തൊഴില്‍ മേഖലയുടെ 50 ശതമാനത്തോളം വരുന്ന കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വരുമാനം 2022 ആകുമ്പോള്‍ ഇരട്ടിയായി വര്‍ധിപ്പിക്കുവാനുള്ള പദ്ധതികളാണു…

 സ്വാമി വിവേകാനന്ദന്റെ  കേരളസന്ദര്‍ശനം  കേരളത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് വലിയ ഉത്തേജകമാണ് നല്‍കിയതെന്ന്  റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.  അദ്ദേഹത്തിന്റെ സന്ദര്‍ശന  ശേഷമാണു  ക്ഷേത്രപ്രവേശന വിളംബരം പോലുള്ള വിപ്ലകരമായ സാമൂഹ്യ മാറ്റങ്ങള്‍ക്കു കേരളം വേദിയായത്. …

 കെ.ആര്‍ നാരായണന്‍ സൊസൈറ്റിയില്‍ നിര്‍മ്മിച്ച 25 വീടുകളുടെ താക്കോല്‍ദാനം നടത്തി  ജില്ലയില്‍ ചെങ്ങറ പുനരധിവാസ കോളനിയില്‍ വീടുവച്ചുകഴിയുന്ന കുടുംബങ്ങള്‍ക്ക് എട്ട് സെന്റ് ഭൂമിയുടെ പട്ടയം അടുത്ത പട്ടയമേളയില്‍ വിതരണം ചെയ്യുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.…

വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം വികസനമാകില്ലെന്നും വിവിധതട്ടിലുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാകണം വികസനമെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. 25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് ഏറ്റവും താഴെത്തട്ടിലുള്ളവരെ മുഖ്യധാരയിലെത്തിക്കുവാനും വികസന പദ്ധതികള്‍ക്കാകണമെന്നും മന്ത്രി പറഞ്ഞു.…

ജില്ലയില്‍ കേരള നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ  ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അധികാര വികേന്ദ്രീകരണത്തിന്റെ  കേരള പാഠങ്ങള്‍ എന്ന സെമിനാര്‍ ഡെപ്യൂട്ടി സ്പീക്കര്‍  വി ശശി  ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.