മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബസ് സ്റ്റാന്‍ഡ്, ടൗണുകള്‍, ആരാധനാലയങ്ങള്‍, മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍, തുടങ്ങിയ സ്ഥലങ്ങള്‍ വൃത്തിയാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുഷാര ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍,…

ഗാന്ധിജിയുടെ ജീവിതനിമിഷങ്ങള്‍നിറഞ്ഞ ചിത്രപ്രദര്‍ശനവും ഗാന്ധിമാര്‍ഗം അടയാളപ്പെടുത്തുന്ന ഡോക്യുമന്ററി പ്രദര്‍ശനവും പ്രമുഖരുടെ ഗാന്ധിഅനുസ്മരണവുമായി ജില്ലാതല ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനമായി. ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.…

ബഡ്‌സ് നിയമം (Banning of Unregulated Deposits Schemes Act-2019) ലംഘിച്ച് നിക്ഷേപ തട്ടിപ്പ് നടത്തിയ ബി എസ് എന്‍ എല്‍ എഞ്ചിനീയേഴ്‌സ് കോ ഓപറേറ്റിവ് സൊസൈറ്റി എന്ന സ്ഥാപന ഭാരവാഹികള്‍ക്കും ഇതര പ്രതികള്‍ക്കുമെതിരെ…

കൊല്ലം കെഎസ്ആര്‍ടിസി യൂണിറ്റിന്റെ ബഡ്ജറ്റ് ടൂറിസം ഉല്ലാസയാത്ര 300 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി. ഇതുവരെ 295 ട്രിപ്പുകളില്‍ നിന്നായി 11800 പേര്‍ വിവിധ ഇടങ്ങളില്‍ കൊല്ലം ഡിപ്പോയില്‍ നിന്നും ഉല്ലാസയാത്ര ചെയ്തു. കുറഞ്ഞ ചിലവില്‍ വിനോദസഞ്ചാര-തീര്‍ഥാടന…

കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തും, സര്‍ക്കാര്‍ വെറ്ററിനറി ഹോസ്പിറ്റലും ചേര്‍ന്നു നടത്തുന്ന വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും വാക്സിന്‍ നല്‍കുകയാണ്. പഞ്ചായത്ത് മൃഗാശുപത്രിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിങ് ഒക്‌ടോബര്‍ ആറിന് രാവിലെ 11 മുതല്‍ 12 വരെ ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജനയും സംബന്ധിച്ച പരാതികള്‍ നേരിട്ടോ, സയീദ്…

വിശപ്പുരഹിത സമൂഹമെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് പിന്നില്‍ അണിനിരക്കുകയാണ് ചെറിയവെളിനല്ലൂര്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. പാഥേയം പദ്ധതിക്ക് തുടക്കമിട്ടാണ് കൊച്ചുകൂട്ടുകാര്‍ സമൂഹത്തിന് മാതൃകയാകുന്നത്. വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്ന പൊതിച്ചോര്‍ റോഡുവിള വെയിറ്റിങ് ഷെഡ്ഡില്‍ സ്ഥാപിച്ചിരിക്കുന്ന…

സംസ്ഥാന യുവജന കമ്മീഷന്റെയും മാമൂട് ഗാന്ധിജി മെമ്മോറിയല്‍ ആര്‍ട്‌സ് ക്ലബ് ആന്‍ഡ് ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാറൂഖ് നിസാര്‍ നിര്‍വഹിച്ചു. ലൈബ്രറി എക്‌സിക്യൂട്ടീവ്…

ചിതറ വഞ്ചിയോട് പട്ടികവര്‍ഗ ഊരില്‍ പുനലൂര്‍ ട്രൈബല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹ്യഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് പരിപാടി. ആയുര്‍വേദ, അലോപ്പതി മെഡിക്കല്‍ ക്യാമ്പുകള്‍ അരിപ്പ വാര്‍ഡ് മെമ്പര്‍ പ്രിജിത്ത് പി അരളീവനം…

സംസ്ഥാന യുവജനക്ഷേമബോര്‍ഡും പൂതക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന 'കേരളോത്സവം 2023'ന്റെ വിവിധ മത്സരങ്ങളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായവര്‍ക്കും 2023 നവംബര്‍ ഒന്നിന് 15നും 45നും മദ്ധ്യേ പ്രായമുള്ളവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. അത്‌ലറ്റിക്സ്,…