കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തും, സര്‍ക്കാര്‍ വെറ്ററിനറി ഹോസ്പിറ്റലും ചേര്‍ന്നു നടത്തുന്ന വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും വാക്സിന്‍ നല്‍കുകയാണ്. പഞ്ചായത്ത് മൃഗാശുപത്രിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്തു.
