വേനലവധിക്കുശേഷം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കോട്ടയം ജില്ലയില്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ മൂന്നിനാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. എല്ലാ സ്‌കൂളുകളിലേക്കുമുള്ള പുസ്തക വിതരണം പൂര്‍ത്തിയായിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. ഷൈലകുമാരി പറഞ്ഞു. …
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള കോട്ടയം മണ്ഡലത്തിലെ തയ്യാറെടുപ്പുകള്‍ കേന്ദ്ര നിരീക്ഷകര്‍ വിലയിരുത്തി. തിരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകന്‍ നിതിന്‍ കെ. പാട്ടീല്‍, സുര്‍ജീത് സിംഗ്, ബിദിഷ മുഖര്‍ജി, ഹിതേഷ് ആസാദ് എന്നിവരാണ് വോട്ടെണ്ണലിന് മുന്നോടിയായി എത്തിയത്.…
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി സംഘടിപ്പിച്ച ശുചീകരണ പരിപാടിയില്‍ കോട്ടയം ജില്ലയില്‍ നിരവധി പ്രദേശങ്ങള്‍ മാലിന്യമുക്തമായി. പൊതു സ്ഥലങ്ങളില്‍നിന്നും വീട്ടുപരിസരങ്ങളില്‍നിന്നും ജലാശയങ്ങളില്‍നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് കളക്ഷന്‍ പോയിന്റുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തംകൊണ്ട് വിജയകരമായി. തദ്ദേശഭരണ…
ഈ മാസം 11, 12 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല ശുചീകരണ യജ്ഞത്തിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ ഏകോപിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശുചീകരണ…
ആവശ്യപ്പെട്ട വിവരം നല്‍കാത്തതും നടപടികളില്‍ കാലതാമസം വരുത്തിയതുമായ പതിനഞ്ചോളം പരാതികള്‍ക്ക് വിവരാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ പരിഹാരം. 12 അപ്പീലുകള്‍ക്കും മൂന്നു പരാതികള്‍ക്കുമാണ് വിവരാവകാശ കമ്മീഷണര്‍ പി.ആര്‍ ശ്രീലതയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ തീര്‍പ്പുണ്ടായത്. പൊതുജനങ്ങള്‍…
എസ്.എസ്.എല്‍.സി പരീക്ഷയിലെ സമ്പൂര്‍ണ്ണ വിജയങ്ങളുടെ പട്ടികയില്‍ പത്തരമാറ്റ് തിളക്കവുമായി ഒളശ്ശ അന്ധവിദ്യാലയം. കാഴ്ച്ച വൈകല്യമുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ഇവിടെ ആദ്യ ബാച്ചില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയ ഒന്‍പതു പേരും വിജയിച്ചു.…
കുഷ്ഠരോഗ നിര്‍ണ്ണയത്തിനായി അശ്വമേധം എന്ന പേരില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ഭവന സന്ദര്‍ശന യഞ്ജത്തിന്റെ ഭാഗമായി പ്രചരണ വാഹന പര്യടനം ആരംഭിച്ചു. കുഷ്ഠരോഗം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ അകറ്റുന്നതിനും രോഗ നിര്‍ണ്ണയത്തിനുള്ള ഭവന സന്ദര്‍ശനം…
കുട്ടികള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന്‍, ഹരിത കേരളാ മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവ ചേര്‍ന്ന് പെന്‍സില്‍ എന്ന പേരില്‍ അവധിക്കാല പരിപാടി സംഘടിപ്പിക്കുന്നു. ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത കേരളം എന്നതാണ് പരിപാടിയുടെ…
ഏപ്രില്‍ 30ന് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് കണ്‍ട്രോള്‍ റൂം തുറന്നതായി ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടുന്നതിന് കളക്‌ട്രേറ്റിലും താലൂക്കാസ്ഥാനങ്ങളിലുമാണ് …
പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടി കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മാലിന്യ നീക്കം സംബന്ധിച്ച് നിലവിലുളള നിയമങ്ങളും കോടതി നിര്‍ദ്ദേശങ്ങളും പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. ജനജീവിതത്തിന് ഹാനികരമാകുംവിധം മാലിന്യം കൈകാര്യം ചെയ്യരുതെന്ന നിര്‍ദ്ദേശം…