കങ്ങഴ ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പതിനൊന്നാം വാർഡിലെ മുണ്ടത്താനം ഇടയപ്പാറ അങ്കണവാടി സ്മാർട്ടാക്കി ഉദ്ഘാടനം ചെയ്തു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം അധ്യക്ഷത വഹിച്ചു.…

അടിയന്തര അറ്റകുറ്റപണികൾക്കായി ഏറ്റുമാനൂർ- കോട്ടയം സ്റ്റേഷനുകൾക്കിടയിലെ കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് ജനുവരി ഒമ്പതിന് രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ അടച്ചിടും.

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന എരുമേലി പേട്ടതുള്ളലിനോടനുബന്ധിച്ച് ജനുവരി 11ന് കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പൊതുപരിപാടികൾക്കും പൊതുപരീക്ഷകൾക്കും അവധി ബാധകമല്ല.

കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജനുവരി ഒമ്പത് വൈകിട്ട് മൂന്നിന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനാവും. എം.പിമാരായ…

കോട്ടയം: പുതിയതായി നിർമിച്ച മുണ്ടക്കയം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ജനുവരി ഒൻപതിന് വൈകിട്ടു നാലു മണിക്കു നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ…

ബ്രഹ്മമംഗലം ഗവൺമെന്റ് യു.പി സ്‌കൂളിലെ നവീകരിച്ച പ്രീ പ്രൈമറി സ്‌കൂളും ചിൽഡ്രൻസ് പാർക്കും സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യാ സുകുമാരൻ അധ്യക്ഷയായി. സമഗ്ര ശിക്ഷാ കേരളയും ചെമ്പ്…

ശബരിമല മകരവിളക്ക് മഹോത്സവവും ചന്ദനക്കുടത്തോടുമനുബന്ധിച്ചുള്ള പേട്ടകെട്ട് ഉത്സവം നടക്കുന്നതിനാൽ ജനുവരി 11, 12 തീയതികളിൽ എരുമേലി ഗ്രാമപഞ്ചായത്തിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ ഉത്തരവായി. മദ്യ ഷാപ്പുകളും മദ്യശാലകളും ഡ്രൈ…

ഭാരതീയ ചികിത്സാ വകുപ്പ്, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിൽ ഒഴിവുള്ള കൗമാരഭൃത്യം പ്രോജക്ടിൽ മെഡിക്കൽ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 90 ദിവസത്തേക്കാണ് നിയമനം. ബി.എ.എം.എസ്, കൗമാരഭൃത്വത്തിൽ എം.ഡി, ടി.സി മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനാണ്…

ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡ് വഴിയുള്ള ഗതാഗതത്തിന് ജനുവരി 11 വരെ നിയന്ത്രണം ഏർപ്പെടുത്തിയതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഗതാഗതം ഇനി പറയുംവിധം ക്രമീകരിച്ചിക്കുന്നു. എം.സി. റോഡിൽ നിന്നു…

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡിപ്ലോമ കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്നോളജി, ആനിമേഷൻ കോഴ്സുകൾ, എംബഡഡ് സിസ്റ്റം ഡിസൈൻ, ഫയർ ആൻഡ് സേഫ്റ്റി,…