കനത്ത മഴയിൽ ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെണ്ടക്കംപൊയിൽ എസ് ടി കോളനിയിലെ 18 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യുപി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളും അടക്കം 91…

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പൂനൂർ പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കേരള വനം വന്യജീവി വകുപ്പ് സൗത്ത് വയനാട് വനം ഡിവിഷന്‍ വൈത്തിരി സ്റ്റേഷന്റെയും ചെമ്പ്ര പീക്ക് വന സംരക്ഷണ സമിതിയുടെയും വൈത്തിരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന വനമഹോത്സവത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. വൈത്തിരി ഗ്രാമ…

വയനാടന്‍ മഴയുടെ താളത്തില്‍ ചെളിമണ്ണില്‍ കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍. വളളിയൂര്‍ക്കാവ് കണ്ണിവയല്‍ പാടത്തെ വയല്‍ വരമ്പിന്റെ അതിരുകള്‍ക്കുള്ളില്‍ ഫുട്ബോള്‍ ആവേശം അണപൊട്ടിയപ്പോള്‍ വയനാട് മഡ് ഫെസ്റ്റിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. മഴയിലും കുതിരാത്ത ആവേശത്തിന് കൈയ്യടിച്ച് വരമ്പത്ത്…

സംസ്ഥാനത്തെ ആദ്യ പട്ടയ അസംബ്ലി വെമ്പായത്ത് നെടുമങ്ങാട് മണ്ഡലത്തിലെ 127 പേർക്ക് പട്ടയം വിതരണം ചെയ്തു 2024ഓടെ നെടുമങ്ങാട് മണ്ഡലത്തിലെ എല്ലാവർക്കും പട്ടയമെന്ന് മന്ത്രി ജി.ആർ അനിൽ സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഭൂമി നൽകുമെന്നും…

മൂന്ന് വർഷംകൊണ്ട് 10,000 കോടി രൂപയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന സംവിധാനമായി ഹാർബർ എൻജിനീയറിംഗ് വിഭാഗം മാറണമെന്ന് മന്ത്രി സജി ചെറിയാൻ. തൈക്കാട് കെകെഎം ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്-എഞ്ചിനിയേഴ്സ് മീറ്റ് 2023…

എലിപ്പനി, പേവിഷബാധ, ,നിപ്പ, ബ്രൂസല്ലോസിസ്, ആന്ത്രാക്സ് തുടങ്ങി പല ജന്തുജന്യരോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജന്തുക്കളോടും അവയുടെ സ്വാഭാവിക പരിസ്ഥിതികളോടും ഇടപെടുന്നവർ വളരെ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു. പേ വിഷബാധ ഒഴിവാക്കുന്നതിനായി പട്ടി,…

മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതികള്‍ അവലോകനം ചെയ്യുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മഴ ശമിക്കുമ്പോള്‍ വെള്ളക്കെട്ട് കാണാന്‍ പോകുന്നതും, മീന്‍ പിടിക്കാന്‍ പോകുന്നതും…

ഗവി കെഎഫ്ഡിസി കോളനിയിലെ തങ്കയ്യനും കുടുംബത്തിനും ഇനി സന്തോഷിക്കാം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും കുട്ടികളുടെ പഠനത്തിനുമെല്ലാം അടിസ്ഥാന രേഖകള്‍ ലഭിക്കാത്തതിനാല്‍  കുടുംബം ഏറെ വിഷമിച്ചിരുന്നു.  എന്നാല്‍  ഇതിനെല്ലാം പരിഹാരമായി സര്‍ക്കാരിന്റെ എബിസിഡി  ക്യാമ്പിലൂടെ ആവശ്യമായ എല്ലാ…

സ്വയം  തൊഴില്‍  വായ്പ; അപേക്ഷ ക്ഷണിച്ചു സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന 'ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന' പദ്ധതിക്ക് കീഴില്‍ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നു. ജില്ലയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികള്‍ക്ക്…