പാലക്കാട്:  തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളും ഫോറം 30ല്‍ ചെലവ് കണക്കുകള്‍ രേഖപ്പടുത്തി ബന്ധപ്പെട്ട വൗച്ചറുകളും നോട്ടീസും സഹിതം ജനുവരി 11നകം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പാലക്കാട്: സ്ത്രീകളുടെയും കുട്ടികളുടെയും പോഷകനിലവാരം മെച്ചപ്പെടുത്തുന്ന സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 13 ബ്ലോക്കുകളിലും ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. വ്യക്തികളുടെ പോഷകാഹാര ആവശ്യങ്ങള്‍ വിലയിരുത്താന്‍ സഹായിക്കുക, പോഷകാഹാര കൗണ്‍സലിങ് നല്‍കുക, ഗുണഭോക്താക്കളുടെ ദൈനംദിന ജീവിതത്തെ…

പാലക്കാട്:    ജില്ലാ പബ്ലിക് ലൈബ്രറിയുടെ പുതിയ ഓണ്‍ലൈന്‍ പരിപാടികള്‍ ജില്ലാ പബ്ലിക് ലൈബ്രറി ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും ആരംഭിച്ചതായി സെക്രട്ടറി ടി.ആര്‍. അജയന്‍ അറിയിച്ചു. ഞായറാഴ്ചകളില്‍ രാത്രി ഏഴിന് പ്രധാന മലയാള…

പാലക്കാട്:  സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ്പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്നുറപ്പാക്കാനുള്ള വാര്‍ഷിക മസ്റ്ററിംഗ് സര്‍ക്കാര്‍ പിന്‍വലിച്ചതായി അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ജനുവരി 1ന് നടത്താനിരുന്ന വാര്‍ഷിക മസ്റ്ററിംഗാണ് പിന്‍വലിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തത്‌സ്ഥിതി തുടരുന്നതാണെന്നും ജില്ലാ പ്രൊജക്ട്…

പാലക്കാട്:  ജില്ലയിലെ 2000 ത്തിലധികം വരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിനു തുടക്കംകുറിച്ചു. ജില്ലയിലെ അതത് പ്രദേശങ്ങളിലെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗം,…

പാലക്കാട്:  സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിതചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹരിത ഓഡിറ്റിങ്ങിന് ജില്ലയില്‍ തുടക്കമായി. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ നടന്ന ജില്ലാതല…

പാലക്കാട്:  കൊപ്പം - വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി കൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് ഗാര്‍ഹിക കുടിവെള്ള കണക്ഷന് അപേക്ഷിക്കാം.വിളയൂര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ടവര്‍ നാളെ (ജനുവരി ആറ്) രാവിലെ 11നും കൊപ്പം…

പാലക്കാട്:  സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് 2020 ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ ജനുവരി ഒമ്പത് ശനിയാഴ്ച രാവിലെ 11 മുതല്‍ ഒന്നു വരെ നടത്തും. പരീക്ഷക്കെത്തുന്നവര്‍ പൂര്‍ണ്ണമായും സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും…

പാലക്കാട് ജില്ലയില്‍ ബുധനാഴ്ച (ജനുവരി 6) 255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 105 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേര്‍,…

പാലക്കാട്:  കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിശ്വാസിന്റെ എട്ടാം വാര്‍ഷികാഘോഷവും നിര്‍ധനരായ വനിതകളുടെ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുവാനുള്ള വിശ്വാസ് നിയമ വേദിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ്…