പഴയ ലെക്കിടി ജി.എസ്.ബി സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രഭാതഭക്ഷണ വിതരണം ആരംഭിക്കുന്നു. ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍നിന്നും അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പല കാരണങ്ങളാല്‍…

പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയുന്നതിന്റെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി മാലിന്യം തള്ളിയ രണ്ട് വ്യക്തികള്‍ക്കെതിരെ നടപടി. അലക്ഷ്യമായി മാലിന്യം തള്ളിയ ഇവരില്‍ നിന്ന് 20,000 രൂപ ഗ്രാമപഞ്ചായത്ത് പിഴയീടാക്കി. ഒരാള്‍ക്കെതിരെ വടക്കഞ്ചേരി…

സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. കെ.എം ദിലീപ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി. അഗളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ച കമ്മിഷണര്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, സ്റ്റുഡന്റ് പോലീസ് എന്നിവരുമായി വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട്…

സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴില്‍ പത്താം തരം തുല്യതാ കോഴ്‌സ് 16-ാം ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുളള പരീക്ഷ ആരംഭിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 20 വരെ ജില്ലയിലെ 18 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ജില്ലയില്‍…

രാഷ്ട്രീയ പാര്‍ട്ടി-മത-സാമുദായിക സംഘടനാ യോഗം ചേര്‍ന്നു ജില്ലയില്‍ മതസൗഹാര്‍ദ്ദത്തിന് പുറമേ മനുഷ്യസൗഹാര്‍ദ്ദവും സാമൂഹിക ഒരുമയും നിലനിര്‍ത്തുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്നതിനും ജാഗ്രത പുലര്‍ത്തുന്നതിനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. എ.ഡി.എം. കെ മണികണ്ഠന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ്…

നെന്മാറ ഗവ എല്‍.പി സ്‌കൂളില്‍ പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികളുടെ പഠനമുറി സ്‌നേഹക്കൂടും നവീകരിച്ച പാര്‍ക്കും കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക്…

അനധികൃതമായി റീഫില്ലിങ് ചെയ്ത പാചക വാതക സിലിണ്ടര്‍ ഒഴിവാക്കി ശ്രദ്ധാപൂര്‍വം ഉപയോഗിച്ചാല്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാമെന്ന് ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ടി. അനൂപ് പറഞ്ഞു. സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളുടെ പ്രധാന…

പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഓഫീസുകളിലെ ഒന്നാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ നിര്‍വഹിച്ചു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ ചെലവിലാണ് വിവിധ നവീകരണ പ്രവര്‍ത്തനങ്ങള്‍…

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിളയൂര്‍ പഞ്ചായത്തിലെ ഓടുപാറ ലക്ഷംവീട് കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടൊരുങ്ങുന്നു. നിലവിലുള്ള ഏഴ് ഇരട്ട വീടുകളും 10 ഒറ്റവീടുകളും പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയാണ് 24 വീടുകള്‍ നിര്‍മിക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും മുഹമ്മദ്…