സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന മുച്ചക്രവാഹനത്തിന്റെ രണ്ടാംഘട്ട വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി നിര്‍വഹിച്ചു. ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്വന്തമായി തൊഴില്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ…

പാലക്കാട്: ജലശക്തി അഭിയാന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴ വലിയകുളം വൃത്തിയാക്കി. നെഹ്റു യുവകേന്ദ്രയുടെ വളണ്ടിയര്‍മാരോടൊപ്പം ഗിരിവികാസിലെ വിദ്യാര്‍ത്ഥികളും ശുചീകരിണത്തില്‍ പങ്കാളികളായി. നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് കോര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍, അസി. കല്ക്ടര്‍…

പാലക്കാട്: പേമാരിയും ഉരുള്‍പൊട്ടലുമൊന്നും എന്താണെന്ന് അത്രകണ്ട് കൃത്യമായി അറിയില്ലെങ്കിലും ആരെല്ലാമോ നമുക്കുചുറ്റും കഷ്ടപ്പെടുന്നു എന്നറിഞ്ഞ  ചന്ദ്രനഗര്‍ കിഡ്‌സീ പ്രീ -  സ്‌ക്കൂളിലെ കുരുന്നുകള്‍ മാതാപിതാക്കളുടേയും അധ്യാപകരുടേയും പിന്തുണയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 10000…

പാലക്കാട്: മലമ്പുഴ മണ്ഡലത്തില്‍  അകമലവാരം, കവ, പറച്ചാത്തി എന്നീ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം കൃഷിനാശം ഉണ്ടായിട്ടുള്ളതിനു പുറമെ കൃഷിയിടങ്ങളില്‍ ഉയര്‍ന്ന അളവില്‍ മണ്ണടിഞ്ഞു കൂടിയിട്ടുണ്ട്. ഇതുമൂലം കൃഷി ചെയ്യുന്നതിനോ മേഖലയിലെ ജനങ്ങള്‍ക്ക് യാത്ര…

* ഊര്‍ജ്ജിതമാക്കണമെന്ന് നിര്‍ദ്ദേശം പാലക്കാട്: ജലശക്തി അഭിയാന്‍ പദ്ധതിയിലുള്‍പ്പെട്ട മലമ്പുഴ, ചിറ്റൂര്‍ ബ്ലോക്കുകളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറഞ്ഞു.  സെപ്റ്റംബര്‍ 15നകം കിണര്‍ റീചാര്‍ജ്ജിംഗ്, വനവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരമാവധി…

പാലക്കാട്: ഈ വര്‍ഷത്തെ (2019) മഴക്കെടുതിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായ 10000 രൂപയ്ക്ക് അര്‍ഹരായവരുടെ പട്ടിക ജില്ലാ കലക്ടറുടെ ചേംബറില്‍ വെച്ച് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഔദ്യോഗികമായി പരസ്യപ്പെടുത്തി. ജില്ലയിലെ ദുരിതാശ്വാസ…

കുന്നംകാട്ടുപതി ഗവ.എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി  ഉദ്ഘാടനം ചെയ്തു. സ്‌കൂളിനെ യു.പി.സ്‌കൂളായി ഉയര്‍ത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും, സ്‌കൂളിലെ മീറ്റിംഗ് ഹാള്‍ നവീകരിക്കാനുള്ള ഫണ്ടുകുടി അനുവദിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍…

സിറ്റിങില്‍ പരിഗണിച്ചത് 21 പരാതികള്‍ പാലക്കാട്: മലമ്പുഴ അകമലവാരത്ത് ഗതാഗത സൗകര്യത്തിന്റെ അഭാവത്തില്‍ ആദിവാസി വിഭാഗം ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട പരാതി പരിഹരിച്ചതായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ.മുഹമ്മദ് ഫൈസല്‍ അറിയിച്ചു.…

പാലക്കാട് ജില്ലാ ശുചിത്വമിഷന്‍ സംഘടിപ്പിക്കുന്ന ശുചിത്വ - മാലിന്യ സംസ്‌കരണ മേഖലയിലെ മികച്ച മാതൃകകളുടെ വീഡിയോ ഡോക്യുമെന്റേഷന്‍ മത്സര വീഡിയോകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 20 ലേക്ക് മാറ്റിയതായി ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.…

മഴക്കെടുതിയില്‍ സകലതും നഷ്ടപ്പെട്ട അട്ടപ്പാടിയിലെ ക്ഷീരകര്‍ഷകര്‍ക്ക് വിതരണത്തിനായി ചിറ്റൂരിലെ ക്ഷീര സംഘങ്ങള്‍ 20000 കിലോ കാലത്തീറ്റ അയച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചിറ്റൂര്‍ ക്ഷീര വികസന ബ്ലോക്കിലെ…