ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭമ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 25, 26 തിയതികളില്‍ നെന്മാറ നിയോജകമണ്ഡലത്തില്‍ ഫോട്ടോ/ വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കെ.ബാബു എം.എല്‍.എ…

തൃത്താല നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന 'സുസ്ഥിര തൃത്താല'- ജനകീയ വികസന പദ്ധതിയുടെ പദ്ധതിരേഖ പ്രകാശനവും വെബ്‌പോര്‍ട്ടല്‍ പരിചയപ്പെടുത്തലും ഒക്‌ടോബര്‍ 22 ന് രാവിലെ 10.30ന് തൃത്താല കെ.എം.കെ ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി…

സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ പറഞ്ഞു. കോളെജുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിന്‍ സംഘടിപ്പിക്കും. സമൂഹത്തില്‍ സ്ത്രീകളാണ്…

കേരളത്തില്‍ നടക്കുന്നത് അതിവേഗത്തിലുള്ള നഗരവത്ക്കരണമാണെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജനാധിപത്യപരമായ രീതിയില്‍ പൊതുജനപങ്കാളിത്തം സമാഹരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാമെന്നും മന്ത്രി പറഞ്ഞു.…

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം എന്നിവ സംയുക്തമായി ജലസുരക്ഷയില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. തിരുനെല്ലായി പാലത്തിന് സമീപം യഥാര്‍ത്ഥ ടൂറിസ്റ്റുകള്‍ തന്നെ പുഴയില്‍…

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പാലക്കാട് താലൂക്ക് പരിധിയിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് എല്‍.ആര്‍ തഹസില്‍ദാരും ഇന്‍സിഡന്റല്‍ കമാന്‍ഡറുമായ വി. സുധാകരന്‍ പരിശീലനം…

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ദുരന്ത നിവാരണത്തില്‍ ബോധവത്ക്കരണ പരിശീലനം നല്‍കി. വ്യത്യസ്ത ദുരന്തങ്ങള്‍ സംബന്ധിച്ച് പൊതു അവബോധം-ദുരന്ത സാധ്യതാ മുന്നറിയിപ്പുകള്‍, മറ്റ് ദുരന്ത ലഘൂകരണ സാധ്യതകള്‍ എന്നീ വിഷയങ്ങളിലാണ്…

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 20 ന് നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര സംഘടിപ്പിക്കുന്നു. ആഡംബര കപ്പലില്‍ അഞ്ചു മണിക്കൂര്‍ നേരം 44 കിലോമീറ്റര്‍ സംഗീത വിരുന്നിന്റെ അകമ്പടിയോടെ നടത്തുന്ന…

സാങ്കേതിക പ്രശ്‌നങ്ങള്‍മൂലം മാറ്റിവച്ച മലമ്പുഴ ബ്ലോക്ക് ക്ഷീരസംഗമം ഒക്‌ടോബര്‍ 17 ന് രാവിലെ 10ന് മലമ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. മലമ്പുഴ ബ്ലോക്ക് ക്ഷീരസംഘങ്ങളുടെയും ക്ഷീരവികസനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സംഗമത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ 15…

പാലക്കാട് ജില്ലയിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കണമെന്നും അതിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജലജീവൻ മിഷൻ…