കെൽട്രോൺ നടത്തുന്ന കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക് ആണ് യോഗ്യത. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ് വർക്ക്,…

കൈറ്റ് വിക്ടേഴ്‌സ് ചാനൽ പുതുവർഷത്തിൽ വിദ്യാർത്ഥികൾക്കായി പാഠപുസ്തകാടിസ്ഥാനത്തിൽ തയ്യാറാക്കിയ എൻജോയ് പ്ലസ്ടു എന്ന പുതിയ പരിപാടി സംപ്രേഷണം ചെയ്യും.  പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ കെമിസ്ട്രി, ഫിസിക്‌സ്, സുവോളജി,  ബോട്ടണി, മാത്‌സ്, എക്കണോമിക്‌സ്,…

2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പർഫൈനോടെ പരീക്ഷാകേന്ദ്രങ്ങളിൽ ഡിസംബർ 31 വരെ സ്വീകരിക്കും.  പരീക്ഷാവിജ്ഞാപനം www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു.

2019 നവംബർ 16, 24 തിയതികളിൽ നടന്ന കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജനുവരിയിൽ നടത്തുന്ന ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകളുടെ (ആയുർവേദ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്/ നേഴ്‌സ്) പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ടൈം ടേബിൾ സർക്കാർ ആയുർവേദ കോളേജുകളിലും www.ayurveda.kerala.gov.in ലും ലഭിക്കും. ഹാൾ…

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് 2019-ലെ സൂപ്പർവൈസർ 'ബി' ഗ്രേഡ് എഴുത്തുപരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ ഡിസംബർ 28ന് നടക്കും.

2019 ലെ പത്താംതരം തുല്യതാപരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രങ്ങളിലെ ഹെഡ്മാസ്റ്റർ ലോഗിൻ വഴി പ്രഥമാദ്ധ്യാപകർക്ക് ഡൗൺലോഡ് ചെയ്യാമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എട്ടു മുതൽ 12 വരെ ക്ലാസുകളിലെ സാമൂഹ്യ ശാസ്ത്ര പാഠഭാഗത്തിലെ ഇന്ത്യയുടെ ചരിത്രത്തെ അനാവരണം ചെയ്തുകൊണ്ട് ഡൽഹിയും പരിസര പ്രദേശങ്ങളും പശ്ചാത്തലമാക്കി ചരിത്ര വസ്തുതകളെ ഉൾക്കൊള്ളിച്ച് പുതിയ ഡോക്യുമെന്ററി 'ഇന്ത്യ…

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്സ് നിയന്ത്രണത്തിൽ പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള പത്താം ക്ലാസ് പാസായവർക്കായി സൗജന്യമായി ഫോട്ടോഷോപ്പ്, വെബ്ഡിസൈനിംഗ്, എം.എസ്സ് ഓഫീസ് എന്നീ കോഴ്‌സുകൾ ആരംഭിക്കുന്നു. താത്പര്യമുള്ളവർ…