* ലോക തണ്ണീര്‍ത്തട ദിനാചരണം ഉദ്ഘാടനം ചെയ്തു തണ്ണീര്‍ത്തടങ്ങള്‍ക്ക് ദോഷമായി ബാധിക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരില്‍ നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വരുംതലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന ചിന്തയോടെ വേണം തണ്ണീര്‍ത്തടങ്ങള്‍…

പൈലറ്റ് പദ്ധതി പാലക്കാട്ട് നെല്ലളന്ന കര്‍ഷകന് ഉടന്‍ സഹകരണ ബാങ്കുകളിലൂടെ പണം നല്‍കുന്നതിനായി സഹകരണ ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ തീരുമാനിച്ചതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പൈലറ്റ് പദ്ധതിയായി ഈ വിളവെടുപ്പ് കാലം…

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ കുടിശ്ശിക പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ വിതരണം സഹകരണബാങ്കുകള്‍ ഏറ്റെടുത്ത് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 38,000ല്‍ അധികം വരുന്ന പെന്‍ഷന്‍കാര്‍ക്ക്  ശക്തമായ പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളാകും മുന്‍കൂറായി പെന്‍ഷന്‍ തുക…

പതിമൂന്ന് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 28നും തൃശൂര്‍ എളവള്ളി ഗ്രാമ പഞ്ചായത്തിലെ പറയ്ക്കാട് വാര്‍ഡില്‍ മാര്‍ച്ച് 3നും ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍  വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം,…

എട്ടാമത് കേരള സഹകരണ കോണ്‍ഗ്രസ് ഈമാസം 10 മുതല്‍ 12 വരെ കണ്ണൂരില്‍ സംഘടിപ്പിക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 'വൈവിധ്യങ്ങളിലൂടെ മുന്നോട്ട്' എന്നതാണ് ഇത്തവണത്തെ സഹകരണ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. 3000 പ്രതിനിധികളാണ്…

കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണന്‍ ഫെബ്രുവരി ആറ്, 20 തിയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 27 ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈസെന്റിനറി…

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയില്‍ എ.കെ. ശശീന്ദ്രന്‍ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തിലെ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി…

സംസ്ഥാന പട്ടിക ജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തുകയും റവന്യൂ റിക്കവറി നടപടി നേരിടുന്നതുമായ കാട്ടാക്കട താലൂക്ക് പരിധിയിലെ ഗുണഭോക്താക്കള്‍ക്കായി ഫെബ്രുവരി അഞ്ചിന് രാവിലെ 10 മണിമുതല്‍…

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ വിഹിതമായ അഞ്ചു ലക്ഷം രൂപയും ജീവനക്കാരുടെ വിഹിതമായ മുപ്പതിനായിരം രൂപയും ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മമ്മിക്കുട്ടി മുഖ്യമന്ത്രിക്കു കൈമാറി.