*ഗോൾ ചലഞ്ച് ഇന്നും (19-11-2022) നാളെയും (20-11-2022) ഫുട്‌ബോൾ ലഹരി നെഞ്ചിലേറ്റി 'ലഹരിവിമുക്ത കേരള'ത്തിനായി കുടുംബശ്രീയുടെ ഗോൾ ചലഞ്ച്. സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നും(19-11-2022) നാളെയും(20-11-2022) സംസ്ഥാനത്തെ…

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ പുതുക്കിയ നടപടിക്രമങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി വിനോദയാത്ര പോകുന്നതിന്റെ ഒരാഴ്ച്ച മുമ്പ് വാഹനത്തിന്റെ വിശദാംശങ്ങൾ ആർ.ടി.ഒ…

ഭരണനിർവഹണത്തിൽ ഇംഗ്ലീഷ് ഭാഷ എന്ന വിഷയത്തെ ആസ്പദമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ഗവേണൻസും യുഎസ് മിഷനും സംയുക്തമായി സംഘടിപ്പിച്ച കെ എ എസ് ട്രെയിനികൾക്കുള്ള പരിശീലന പരിപാടി സമാപിച്ചു. സമാപന ചടങ്ങിൽ ചെന്നെയിലെ…

ഉൾക്കടലിലെ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കണമെന്നും ആഴക്കടൽ മത്സ്യബന്ധനം കുത്തകകൾക്കു തീറെഴുതാതെ, സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെത്തന്നെ ഇതിനു സജ്ജരാക്കുമെന്നും ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ. ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം-2022 മെഗാ മേള തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം…

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നവംബർ 17 വരെ 8327 കർഷകരിൽ നിന്നും 25659 മെട്രിക് നെല്ല് സപ്ലൈകോ സംഭരിച്ചു.  ഇതിൽ 4254 കർഷകരുടെ അക്കൗണ്ടിലേക്ക് ആകെ 33.42 കോടി  രൂപ നൽകിയിട്ടുണ്ടെന്നും സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്‌ജോഷി അറിയിച്ചു.

സപ്ലൈകോ ആർക്കൈവ്‌സിൻറെ ഉദ്ഘാടനം ഇന്നു (നവംബർ 18) രാവിലെ 9ന്  ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വക്കേറ്റ് ജി.ആർ അനിൽ കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നിർവഹിക്കും. 48 വർഷം പിന്നിട്ട സപ്ലൈകോ സമീപ കാലത്ത് നടത്തിയ ശ്രദ്ധേയ ചുവടുവയ്പ്പുകളുമായി ബന്ധപ്പെട്ട…

ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ  ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം 2022 നു തിരുവനന്തപുരം പുത്തരിക്കണ്ടം  മൈതാനത്ത് ഇന്ന് (നവംബർ 18)  തുടക്കമാകുമെന്നു ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് (നവംബർ 18)…

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി വിവിധ തരത്തിലുള്ള പരിസ്ഥിതി ഹരിതവൽക്കരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് കേരള നിയമസഭ രൂപീകരിച്ച സംസ്ഥാനതല കാലാവസ്ഥാവേദിയുടെ (Climate Platform) പ്രഥമ സമ്മേളനത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.…

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനു റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 206162 അപേക്ഷകൾ തീർപ്പാക്കിയതായി റവന്യൂ മന്ത്രി കെ. രാജൻ. അപേക്ഷകൾ തീർപ്പാക്കുന്നതിനു സർക്കാർ…

മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് പരിപാടിക്കു തുടക്കമായി. ക്യാംപെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ മലയാളികളും ഗോൾ ചലഞ്ചിന്റെ ഭാഗമാകണമെന്ന് ഉദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.…