ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും തദ്ദേശസ്ഥാപനങ്ങൾ അടിയന്തരനടപടി സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലറിറക്കി. പ്രകൃതി ദുരന്തത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള റോഡുകൾ അടിയന്തരമായി…

മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്ത് 1621 ക്യാമ്പുകളിലായി കഴിയുന്നത് 74,395 കുടുംബങ്ങളിലെ 2,54,339 പേർ. വൈകിട്ട് മൂന്നുമണിവരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം 67 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത് കോഴിക്കോടാണ്- 317. തൃശൂരിൽ 245 ഉം, മലപ്പുറത്ത്…

കേരളതീരത്ത് പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ആഗസ്റ്റ് 15 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ…

ഊഹാപോഹങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണവും തടയാൻ കൂട്ടായ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെറ്റായ വിവരങ്ങളുടെ പ്രചാരണം രക്ഷാപ്രവർത്തനങ്ങളെയും ജനങ്ങൾ ഉചിതമായ തീരുമാനമെടുക്കുന്നതിനെയും ബാധിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തിനകത്തുനിന്നും…

ഓരോ ജില്ലയിൽ നിന്നും സഹായങ്ങൾ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നവർ, അതാത് ജില്ലകളിലെ കളക്ടിംഗ് സെൻററുകളിൽ എത്തിച്ചാൽ മതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അത് ശേഖരിച്ച് മറ്റു ജില്ലകളിലേക്ക് എത്തിക്കുന്ന നടപടി ചുമതലപ്പെട്ടവർ നിർവഹിക്കും. ദുരിതാശ്വാസ…

മഴ കുറഞ്ഞതുകൊണ്ട് ജാഗ്രത കുറയാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നുരണ്ടു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ട് രണ്ടുദിവസം കൂടി നല്ല ജാഗ്രത…

സംസ്ഥാനത്ത് 1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,548 കുടുംബങ്ങളിലെ 2,27,333 പേരാണ് നിലവിൽ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതു മണിവരെയുള്ള കണക്കനുസരിച്ച് 60 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അണക്കെട്ടുകളുടെ സ്ഥിതിയിൽ…

സംസ്ഥാനത്തൊട്ടെകെ ആരംഭിച്ചിട്ടുള്ള ആയിരത്തി നാന്നൂറോളം ദുരുതാശ്വാസ ക്യാമ്പുകളില്‍ മുടങ്ങാതെ കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ജലഅതോറിട്ടി മുഖേനെ എല്ലാ ക്യാമ്പുകളിലും ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയ കുടിവെള്ളം ടാങ്കറുകളില്‍ എത്തിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാകുന്നില്ല…

മഴക്കെടുതിയില്‍ വൈകുന്നേരം ഏഴ് മണിയ്ക്കുള്ള കണക്കനുസരിച്ച് മരണസംഖ്യ 57 ആയി. മലപ്പുറം 19, കോഴിക്കോട് 14, വയനാട് 10, കണ്ണൂര്‍ 5, ഇടുക്കി 4, തൃശ്ശൂര്‍ 3, ആലപ്പുഴ 2 എന്നിങ്ങനെയാണ് മരണസംഖ്യ. 1318…

1221 ക്യാമ്പുകളിൽ 145928 പേർ സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിലെത്തി വിലയിരുത്തി. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനങ്ങൾ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. വേണുവും…