കോവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെയുണ്ടായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വരുന്ന രണ്ടുമാസം കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും.…

'ശാരീരിക അകലം, സാമൂഹിക ഒരുമ' എന്ന മുദ്രാവാക്യവുമായി ജാഗ്രതയോടെ കോവിഡ്19 പ്രതിരോധം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നല്ല ജാഗ്രതയോടെ പ്രവർത്തനങ്ങൾ തുടരുമ്പോഴും സാമൂഹിക ജീവിതം സ്തംഭിക്കുന്ന നില വരരുത്. ജനങ്ങൾ തമ്മിൽ…

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുബായിൽനിന്നെത്തി കാസർകോട് ജില്ലയിൽ നിരീക്ഷണത്തിലായിരുന്ന വ്യക്തിക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി.…

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്തവർക്ക് കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ചു. 2020 ജനുവരി 31 വരെ കൃത്യമായി വായ്പ തിരിച്ചടവ് നടത്തി വന്ന വായ്പക്കാർക്കാണ് തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കുന്നത്. എന്നാൽ ദീർഘകാലമായി…

*മുഖ്യമന്ത്രി സേനാവിഭാഗങ്ങളുമായി ചർച്ച നടത്തി കോവിഡ്-19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാൽ സംസ്ഥാന സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂർണ പിന്തുണയും സഹായവും നൽകും. സ്ഥിതിഗതികൾ മോശമാവുകയാണെങ്കിൽ എടുക്കേണ്ട നടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രി…

ആലപ്പുഴ ജില്ലയില്‍ ആയിരത്തിലധികം ആളുകള്‍ കോവിഡ് 19മായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അറിഞ്ഞതോടെ അവരെ പറ്റിയുള്ള ആവലാതി ആയിരുന്നു അക്ഷര മുത്തശ്ശി കാര്‍ത്ത്യായനി അമ്മയുടെ മനസ്സു നിറയെ. ദിവസേനയുള്ള പത്രവായനയിലൂടെയാണ് ഇത്രയധികം ആളുകള്‍ നിരീക്ഷണത്തിലുണ്ടെന്ന് കാര്‍ത്ത്യായനി അമ്മ അറിഞ്ഞത്. സംസ്ഥാന…

വേഗത്തില്‍ കണ്ടുപിടിക്കാന്‍ ഉറക്കം മാറ്റിവച്ച് വൈറോളജി ലാബുകള്‍ തിരുവനന്തപുരം: അടുത്തിടെ എല്ലാവരും മുടങ്ങാതെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് കോവിഡ് 19 പോസിറ്റീവ് കേസ് ഉണ്ടോയെന്ന്. ഇല്ലെന്നറിയുമ്പോള്‍ ആശ്വാസവും ഉണ്ടെന്നറിയുമ്പോള്‍ അതിന് പിന്നാലെയുണ്ടാകുന്ന ആശങ്കകളുമാണ്…

* ജാഗ്രത തുടരണം, ചികിത്സാസൗകര്യം വർധിപ്പിക്കും സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്19 സ്ഥിരീകരിച്ച പുതിയ കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 25,603 ആണ്. അതിൽ 25,366 പേർ വീടുകളിലും 237…

കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമം അസെൻഡ് കേരള 2020ന്റെ തുടർപ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. ഒരു ലക്ഷം കോടി രൂപയുടെ വ്യവസായ നിക്ഷേപ വാഗ്ദാനങ്ങളാണ് അസെൻഡിൽ ലഭിച്ചത്. ഇതനുസരിച്ച് താൽപര്യപത്രം…

കോവിഡിന്റെ സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മത-സാമുദായിക നേതാക്കളോട് അഭ്യർത്ഥിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി ഈ നിർദ്ദേശം മതനേതാക്കൾക്ക് മുമ്പിൽ വെച്ചത്. ജില്ലാ കലക്ടർമാരുടെ സാന്നിധ്യത്തിൽ പതിനാലു…