ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കളനാട് ഗ്രൂപ്പ് വില്ലേജിലെ 14 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വില്ലേജ് പരിധിയിലെ ചളിയങ്കോട്, പള്ളിപ്പുറം, മണല്‍, ചെമ്മനാട് , കൊളംബക്കാല്‍ പ്രദേശങ്ങളിലെ കുടുംബങ്ങളെ ശനിയാഴ്ച രാത്രിയോടെ മാറ്റി പാര്‍പ്പിച്ചു.…
Alappuzha updates ആലപ്പുഴ ജില്ലയിൽ ആകെ 39 ക്യാമ്പുകൾ, 328 കുടുംബങ്ങളിലായി 1122 ആളുകൾ. കുട്ടനാട് താലൂക്കിൽ 12 കഞ്ഞി വീഴ്ത്തൽ കേന്ദ്രങ്ങൾ 4.30 PM
പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്ന് (ആഗ: 9) ഇതുവരെ 16 മൃതദേഹം കണ്ടെത്തി. 4:10 PM
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയുള്ളതിനാൽ പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. അതിനാൽ പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ , മാവേലിക്കര, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളുടെ പരിധിയിലുള്ള നിവാസികൾ…
തിരുവനന്തപുരം ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 199 വീടുകള്‍ ഭാഗീകമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 584 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ജില്ലയില്‍ കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങളില്‍…
പെട്ടിമുടിയിൽ 3 മൃതദേഹം കൂടി കണ്ടെത്തി. ആകെ മരണം 36 Idukki update: 2.50 pm
പെട്ടിമുടി അപകടം: 4 മൃതദേഹം കൂടി കണ്ടെത്തി. മൊത്തം മരണ സംഖ്യ:33 #Idukki update: 09-08-20, 1.45 pm
മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി മുല്ലപെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് ഇന്ന് രാവിലെ 9 മണിക്ക് 135.4 അടിയിലെത്തിയിട്ടുണ്ട്. 136 അടിയിലെത്തിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും . എന്നാല്‍ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ നീരൊഴുക്ക്…
കോട്ടയം അറത്തുട്ടി പാലത്തിനു സമീപം തോടിൻ്റെ വശത്തുള്ള റോഡ് ഇടിഞ്ഞു. #Kottayam update
പൂഞ്ഞാർ പനച്ചിപ്പാറ മണ്ഡപത്തിപ്പാറ ഭാഗത്തു പുല്ലാട്ട് ബേബിയുടെ വീടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. പത്തു അടിയോളം താഴ്ന്ന കിണർ വീടിന്റെ തറയോട് ചേർന്ന് താഴ്ന്നതുമൂലം വീടും അപകടാവസ്ഥയിലാണ്. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ…
