ശബരീശ സന്നിധിയെ സംഗീത മുഖരിതമാക്കി വൈക്കം ക്ഷേത്ര കലാപീഠത്തിന്റെ സോപാനസംഗീതം. അഭിജിത്ത് മധുസൂദനന്‍, സൂരജ് എസ്, അനന്തകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ശബരിമല വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തില്‍ സോപാനസംഗീതം അവതരിപ്പിച്ചത്. ശബരിമലയിലെ ഭണ്ഡാരം ഡ്യൂട്ടിക്കായി…

കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ശബരിമലയില്‍ ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടേന്തി വന്ന മന്ത്രി തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് ദര്‍ശനം നടത്തിയത്.

ശബരിമലയിലെ പ്രധാനമാണ് മെറൂണ്‍ യൂണിഫോമില്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് പ്രായഭേദമെന്യ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവിശുദ്ധിസേന. വലിയ നടപ്പന്തലിലും, പമ്പയിലും, മരക്കൂട്ടത്തും അപ്പാച്ചി മേട്ടിലും, സന്നിധാനത്ത് മുക്കിലും മൂലയിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ഈ ചെറുസംഘങ്ങള്‍…

മകരവിളക്ക് ദര്‍ശനത്തിന് ശേഷം സന്നിധാനത്തു നിന്ന് പമ്പയിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് യാത്രാ ക്രമീകരണമൊരുക്കിയതിലൂടെ കെ എസ് ആര്‍ ടി സിക്ക് ലഭിച്ചത് 31 ലക്ഷം രൂപ. മകരവിളക്ക് ദര്‍ശനശേഷമുള്ള ഭക്തരുടെ മടക്കത്തിലൂടെ ശനിയാഴ്ച്ച അര്‍ധരാത്രി മുതല്‍…

ടെലിവിഷന്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ നന്ദനത്തില്‍ ശ്രീകൃഷ്ണനായി വേഷമിടുന്ന പാലക്കാട് സ്വദേശി ആഷ്ബിന്‍ അനില്‍ സന്നിധാനത്ത് ദര്‍ശനം നടത്തി. ഇരുന്നൂറ് പേരടങ്ങുന്ന പഴമ്പാറക്കോട് അയ്യപ്പ സേവാ സംഘത്തിനൊപ്പമാണ് ആഷ്ബിന്‍ ശബരീശ സന്നിധിയില്‍ എത്തിയത്. ദര്‍ശന…

ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനമവസാനിക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ തിരക്ക് കുറഞ്ഞു. ഇതോടെ സന്നിധാനത്തേക്കെത്തുന്ന ഭക്തര്‍ ആവശ്യാനുസരണം സമയമെടുത്ത് അയ്യപ്പനെ കണ്‍നിറയെ കണ്ട് മനം നിറഞ്ഞാണ് മടങ്ങുന്നത്. വലിയ നടപ്പന്തലിലെ…

ശബരിമല സന്നിധാനം സ്ഥിതി ചെയ്യുന്ന പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ വനം വകുപ്പിന് സ്പെഷല്‍ കമ്മീഷണര്‍ ജില്ലാ ജഡ്ജ് എം. മനോജ് നിര്‍ദേശം നല്‍കി. ഉള്‍വനത്തില്‍പോലും മാലിന്യം തള്ളുന്നുവെന്ന്…

*ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു ജാതിക്കും മതത്തിനും ഭാഷയ്ക്കും പ്രദേശത്തിനും അതീതമായി എല്ലാ മനുഷ്യരേയും ഒന്നായി കാണുന്ന ശബരിമല രാജ്യത്തിനാകെ മാതൃകയായ പുണ്യഭൂമിയാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.…

കര്‍പ്പൂര ദീപ്രപഭയാല്‍ ജ്വലിച്ചുനിന്ന പതിനെട്ടുപടികളെയും സാക്ഷിയാക്കി, അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം ശബരിമല സ്വാമി ഭക്തജന സംഘം നടത്തിയ കര്‍പ്പൂര താലം എഴുന്നള്ളത്ത് സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. ഉടുക്കുകൊട്ടി അയ്യപ്പനെ ഭജിച്ച് അവര്‍ ഭക്തിയുടെ…