വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി മാത്രം ദര്‍ശനത്തിനായി ഭക്തര്‍ കയറുന്ന ശബരിമലയിലെ പവിത്രമായ പതിനെട്ടുപടികളിലും പട്ടും പൂക്കളും ദീപങ്ങളും അര്‍പ്പിച്ച് പടിപൂജ. ദീപപ്രഭയില്‍ ജ്വലിച്ച് പുഷ്പവൃഷ്ടിയില്‍ സുഗന്ധം പരത്തിനിന്ന പതിനെട്ടുപടികളുടെ അപൂര്‍വ്വ കാഴ്ചയ്ക്കാണ് ഞായറാഴ്ച സന്ധ്യയില്‍ സന്നിധാനത്ത്…

മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് മണ്ഡപത്തില്‍ കളമെഴുത്തും മാളികപ്പുറത്തു നിന്ന് പതിനെട്ടാമ്പടി വരെ വിളക്കെഴുന്നെള്ളിപ്പും നായാട്ടു വിളിയും നടന്നു. ശബരിമലയില്‍ നടക്കുന്ന അത്യപൂര്‍വമായ ഒരു ചടങ്ങാണ് നായാട്ടു വിളി. പദ്യരൂപത്തിലുള്ള അയ്യപ്പ ചരിതമാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത്. എരുമേലി…

മകരവിളക്ക് ദര്‍ശനത്തിനെത്തിയ ഭക്തര്‍ കണ്‍നിറയെ തൊഴുത് മനം നിറഞ്ഞ് മലയിറങ്ങി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാന്‍ ഭക്തരുടെ ഇടമുറിയാത്ത പ്രവാഹം തുടരുകയാണ്. തിരുവാഭരണങ്ങള്‍ അണിഞ്ഞുള്ള ദര്‍ശനം നട അടയ്്ക്കുന്ന ജനുവരി 19 വരെ ഉണ്ടാവും.…

മകരവിളക്കിനു ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നിധാനത്ത് തുടക്കമായി. വിശുദ്ധി സേനയുടെ നേതൃത്വത്തിലാണ് ശുചീകരണം ആരംഭിച്ചത്. സന്നിധാനത്തും പരിസരത്തുമാണ് ആദ്യം ശുചീകരണം നടത്തുക. 305 വിശുദ്ധി സേനാംഗങ്ങളാണ് സന്നിധാനത്ത് മാത്രം സേവനമനുഷ്ഠിക്കുന്നത്. പൊതിഞ്ഞ് വെച്ചിട്ടുള്ള മാലിന്യങ്ങള്‍…

ഭക്തി നിര്‍ഭരമായി സന്നിധാനത്ത് അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി എഴുന്നള്ളത്ത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ…

പ്രളയവും കോവിഡും ഉള്‍പ്പെടെ പ്രതിസന്ധികാലത്തെ അതിജീവിച്ച് അയ്യനെ കാണാന്‍ കാത്തിരുന്ന് എത്തിയ തീര്‍ഥാടകരുടെ മനം നിറച്ചാണ് മണ്ഡല - മകരവിളക്ക് തീര്‍ഥാടനം വിജയകരമായി പൂര്‍ത്തിയാവുന്നത്. ഇത്തവണ തീര്‍ഥാടകരുടെ വലിയ തിരക്ക് ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കി…

ഈ വര്‍ഷത്തെ മണ്ഡല, മകരവിളക്ക് തീര്‍ഥാടനം ഭക്തരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായെന്ന് പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് ഏകദേശം 45 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ശബരിമലയില്‍…

തിരമാലകള്‍ പോലെ ആര്‍ത്തലച്ച ഭക്തജന ലക്ഷങ്ങളുടെ പ്രാര്‍ഥനാനിര്‍ഭരമായ കൂപ്പുകൈകള്‍ക്കുമേല്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.45ന് മകരവിളക്ക് തെളിഞ്ഞതോടെ ദര്‍ശന സായൂജ്യത്തിന്റെ നിര്‍വൃതിയില്‍ സന്നിധാനം ശരണം വിളികളാല്‍ മുഖരിതമായി. പിന്നീട്, രണ്ട് വട്ടം…

അമ്പലപ്പുഴ പേട്ടസംഘം ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴരയോടെയാണ് അയ്യപ്പന്‍മാരും മാളികപ്പുറങ്ങളുമടങ്ങുന്ന ഇരുന്നൂറ്റമ്പതോളം പേരടങ്ങുന്ന അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘം സന്നിധാനത്തെത്തിയത്. സംഘത്തിന് പതിനെട്ടാം പടികയറുന്നതിനും ദര്‍ശനത്തിനുമായി പ്രത്യേക സംവിധാനമൊരുക്കി നല്‍കി. മകരവിളക്ക്…

പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍ 3 ന്.... നട തുറക്കല്‍.. നിര്‍മ്മാല്യം 3.05 ന് .... പതിവ് അഭിഷേകം 3.30 ന് ... മഹാഗണപതി ഹോമം 3.30 മുതല്‍ 7 മണി വരെയും…