*കളക്ടറും പോലീസ് മേധാവിയും ഒരുക്കങ്ങള്‍ വിലയിരുത്തി ശബരിമല മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ കൂടിച്ചേരുന്ന കാഴ്ച ഇടങ്ങളിലെ (വ്യൂ പോയിന്റ്‌സ്) സുരക്ഷ ഉറപ്പാക്കിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മകരജ്യോതി…

അയ്യപ്പ ഭജനുകളിലൂടെ ഭക്തരുടെ മനം നിറച്ച് ഹൈദരാബാദില്‍ നിന്നെത്തിയ പഞ്ചഗിരീശ്വര ഭക്തസമാജ സംഘം. തെലുങ്ക് ചലച്ചിത്രരംഗത്തെ അഭിനേതാവ് കൂടിയായ വൈ ചന്ദ്രശേഖര്‍, കെ രാമകൃഷ്ണ എന്നിവരാണ് ഗാനാര്‍ച്ചനക്ക് നേതൃത്വം നല്‍കിയത്. ഇത് രണ്ടാം തവണയാണ്…

മകരജ്യോതി ദര്‍ശന ശേഷം അയ്യപ്പഭക്തരുടെ മലയിറക്കത്തിനായി പാണ്ടിത്താവളത്തു നിന്നും സമീപ ഇടങ്ങളില്‍ നിന്നുമായി രണ്ട് പാതകള്‍ ക്രമീകരിച്ച് പോലീസ്. ഏറ്റവും സൗകര്യപ്രദമായി മകരജ്യോതി ദര്‍ശിക്കാവുന്ന പാണ്ടിത്താവളത്താണ് ഏറ്റവും കൂടുതല്‍ ഭക്തരുടെ തിരക്ക് പോലീസ് പ്രതീക്ഷിക്കുന്നത്.…

ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ഭക്തജന ലക്ഷങ്ങള്‍ക്ക് ഇരട്ടി സായൂജ്യമേകി ജനുവരി 14ന് ശനിയാഴ്ച പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തില്‍നിന്നുള്ള തിരുവാഭരണങ്ങള്‍ അണിയിച്ചുള്ള ദീപാരാധനയും വിശേഷാല്‍ മകരസംക്രമ പൂജയും ശനിയാഴ്ചയാണ്. തിരുവാഭരണ ഘോഷയാത്രാ സംഘത്തെ വൈകീട്ട്…

*അരവണ നിര്‍മ്മാണം 24 മണിക്കൂറും സന്നിധാനത്തെത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും അന്നദാനം നല്‍കുന്നതിനൊപ്പം കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ക്യൂ സംവിധാനം നടപ്പാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. അയ്യപ്പന്റെ പ്രസാദമായ…

ഗുരുസ്വാമി മണികണ്ഠന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ നിന്നെത്തിയ 25 പേരടങ്ങുന്ന ശ്രീധര്‍മ്മശാസ്താ ഭജനസംഘം വെള്ളിയാഴ്ച്ച രാവിലെ സന്നിധാനത്തെ അയ്യപ്പ ഭക്തരെ ഭക്തിഗാനാര്‍ച്ചനയിലൂടെ ആസ്വാദനത്തിന്റെ ഉന്നതിയിലെത്തിച്ചു. ഹരിഹരനാണ് ഭക്തിഗാനാര്‍ച്ചനക്ക് നേതൃത്വം നല്‍കിയത്. വര്‍ഷങ്ങളായി ഗുരുസ്വാമി മണികണ്ഠന്റെ നേതൃത്വത്തിലുള്ള…

ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ജനുവരി 12 വരെയുള്ള ആകെ വരുമാനം 310.40 കോടി രൂപയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി…

ശനിയാഴ്ച ശബരിമലയിലെ ഏറ്റവും വിശേഷപ്പെട്ട മകരജ്യോതി ദര്‍ശന ശേഷം ഭക്തര്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍, തിരക്കുകൂട്ടാതെ സാവധാനം തിരികെ മലയിറങ്ങണമെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയില്‍നിന്നുള്ള മകരജ്യോതി, തിരുവാഭരണ ദര്‍ശനം കാത്ത്…

മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്ത് അനുഭവപ്പെടാന്‍ ഇടയുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷയും ജാഗ്രതയുമൊരുക്കാന്‍ പോലീസ് സേന സുസജ്ജമായി കഴിഞ്ഞുവെന്ന് ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ ഇ എസ് ബിജുമോന്‍ പറഞ്ഞു. തിരുവാഭരണ ദര്‍ശനത്തിനും മകരജ്യോതി…

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുണ്ടാകുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ എ.ഡി.എം. പി.വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ പോലീസ്, റവന്യൂ, ദേവസ്വം ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി. ഭക്തര്‍ക്ക് മകരവിളക്ക് ദര്‍ശനം നടത്തുന്നതിനായി കൂടുതല്‍ വ്യൂ പോയിന്റുകള്‍…