സംസ്ഥാന വ്യാപകമായി ഞായർ, തിങ്കൾ ദിവസങ്ങളിലായി 641 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഞായറാഴ്ച 180 സ്ഥാപനങ്ങളിലും തിങ്കളാഴ്ച 461 സ്ഥാപനങ്ങളിലുമാണ് പരിശോധനകൾ നടന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനകളിൽ വൃത്തിഹീനമായി പ്രവർത്തിച്ച 9 സ്ഥാപനങ്ങളുടേയും…